ബ്രാ പാഡ് എങ്ങനെ ധരിക്കണം? പെണ്‍കുട്ടികള്‍ക്ക് ക്ലാസുമായി ലക്ഷ്മി നക്ഷത്ര

താന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ഏതൊക്കെയാണെന്ന് താരം വീഡിയോയില്‍ കാണിച്ചുതരുന്നു

രേണുക വേണു| Last Modified വെള്ളി, 3 മാര്‍ച്ച് 2023 (15:27 IST)

ബ്രാ പാഡ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് ക്ലാസെടുത്ത് അവതാരകയും മോഡലുമായ ലക്ഷ്മി നക്ഷത്ര. വസ്ത്രം ധരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുകയാണ് താരം. യുട്യൂബ് വീഡിയോയിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

താന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ഏതൊക്കെയാണെന്ന് താരം വീഡിയോയില്‍ കാണിച്ചുതരുന്നു. അത് ഉപയോഗിക്കേണ്ട രീതിയെ കുറിച്ച് ലക്ഷ്മി നക്ഷത്ര വിശദീകരിക്കുന്നുണ്ട്. നന്നായി ആലോചിച്ചാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്നും പലരും കമന്റ് ബോക്‌സില്‍ ചീത്ത വിളിക്കുമെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും താരം പറയുന്നു.
ഓരോ പ്രൊഡക്ടും എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് ലക്ഷ്മി നക്ഷത്ര വിശദീകരിക്കുന്നുണ്ട്. നിപ്പിള്‍ സ്റ്റിക്കര്‍, ബ്രാ പാഡ് തുടങ്ങിയ സാധനങ്ങളെല്ലാം ലക്ഷ്മി നക്ഷത്ര പരിചയപ്പെടുത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം ലഭിക്കാന്‍ ഈ സാധനങ്ങളുടെ ഉപയോഗം കൊണ്ട് സാധിക്കുമെന്നും താരം പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :