കബാലികളെ പേടിക്കേണ്ടി വരുമ്പോൾ; സംവിധായകനു പറയാനുള്ളത്

കബാലികളെ പേടിക്കേണ്ടി വരുമ്പോൾ: കലവൂർ രവികുമാർ

aparna shaji| Last Modified വ്യാഴം, 28 ജൂലൈ 2016 (13:37 IST)
തമിഴകം മാത്രമല്ല കേരളക്കരയും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന് അടുത്തിടെ ഒരു റിലീസ് ചെയ്തു. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ കബാലിയെന്ന ബ്രഹ്മാണ്ഡ ചിത്രം. അതിനു ദിവസങ്ങൾക്ക് മുൻപ് ഒരു ബോളിവുഡ് ചിത്രവും റിലീസ് ചെയ്തു. സൽമാൻ ഖാന്റെ സുൽത്താൻ. ഈ രണ്ടു ചിത്രങ്ങൾക്കും കേരളത്തിൽ വൻ വരവേൽപ്പായിരുന്നു നൽകിയത്. കബാലി വന്നപ്പോൾ അതുവരെ നല്ല രീതിയിൽ ഓടിക്കൊണ്ടിരുന്ന മലയാള ചിത്രങ്ങൾക്ക് പണി കിട്ടിയിരുന്നതായി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇത്തരത്തിൽ അന്യഭാഷാ ചിത്രങ്ങ‌ൾ കേരളത്തിലെത്തുമ്പോൾ ആദ്യ പ്രഹരം മലയാളസിനിമകൾക്കാണെന്ന് സംവിധായകനായ കലവൂർ രവികുമാർ പറയുന്നു. നന്നായി ഓടിക്കൊണ്ടിരുന്ന പല ചിത്രങ്ങൾക്കും കബാലി കാരണം നഷ്ടം സംഭവിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കലവൂർ രവികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കബാലികളെ പേടിക്കേണ്ടി വരുമ്പോൾ

വലിയ തമിഴ് - ഹിന്ദി സിനിമകൾ കേരളത്തിലെ തിയേറ്ററുകൾ ഒന്നടങ്കം പിടിച്ചടക്കുമ്പോൾ നന്നായി ഓടിക്കൊണ്ടിരിക്കുന്ന മലയാള ചിത്രങ്ങൾക്കും പരിക്കേൽക്കുന്ന കാഴ്ച ദാരുണമാണ്. ഇത്തവണയും ഇതാവർത്തിക്കപ്പെട്ടു.

രജനീകാന്തിന്‍റെ കബാലി വന്നപ്പോൾ പല ചിത്രങ്ങൾക്കും അവരുടെ തിയേറ്ററുകൾ നഷ്ടമായി. പുതുതായി റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾക്കു നല്ല തിയേറ്ററുകൾ ലഭിച്ചില്ല. കബാലിയെ ഭയന്ന് പലരും റിലീസ് മാറ്റി വെച്ചു.

വൻ അന്യഭാഷാ ചിത്രങ്ങൾ വരുമ്പോഴെല്ലാം ആദ്യ പ്രഹരം നമ്മുടെ സിനിമയ്ക്കാണ്.
മലയാള സിനിമയ്ക്കു ഈ ഇട്ടാവട്ടം മാത്രമാണു മാർക്കറ്റ്. അപ്പോൾ നന്നായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമെങ്കിലും നിലനിർത്തണ്ടെ ?എത്രയോ പ്രതിസന്ധികൾ മറികടന്നാണു ഇന്നൊരു സംവിധായകൻ ഒരു ചിത്രം തിയേറ്ററിലെത്തിക്കുന്നത്.

നിർമ്മാതാക്കളുടെ എണ്ണം കുറവ്, പഴയ പോലെ സാറ്റലൈറ്റില്ല, വിപണി മൂല്യമുള്ള നടന്മാരുടെ എണ്ണം കുറവ്, അവരുടെ ഡേറ്റ് ലഭിക്കാനുള്ള പ്രയാസം, കാത്തിരിപ്പ്, ഇതിനിടയിൽ സംവിധായകന്‍റെ വ്യക്തിജീവിതവും ദുരന്തമായിട്ടുണ്ടാവും. അതൊക്കെ കടന്നു ചിത്രം തിയേറ്ററിലെത്തുമ്പോഴാണ് കബാലികൾ പടയുമായി വരുന്നത്. അത്തരം അന്യഭാഷാചിത്രങ്ങളോടു തികഞ്ഞ ആദരവു സൂക്ഷിച്ചു കൊണ്ടു പറയട്ടെ - സ്വന്തം സിനിമയ്ക്കു കൊരണ്ടിപ്പലകയെങ്കിലും ഇട്ടു കൊടുത്തിട്ടു വേണം, ആ ചിത്രങ്ങൾക്ക് സിംഹാസനം ഒരുക്കാൻ.

മലയാളത്തിലെ ഓരോ സിനിമയുടെയും പിന്നിൽ ഓരോ സംവിധായകന്‍റെയും നിർമ്മാതാവിന്റെയും യാതനയുണ്ട്. മറ്റു ഭാഷാ ചിത്രങ്ങൾക്കതില്ല എന്നല്ല. നമ്മുടെ വിപണി നേരത്തേ പറഞ്ഞ ഇട്ടാവട്ടമാണെന്നു ഓർക്കുക




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ...

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ
സ്വര്‍ണക്കടത്തില്‍ വിജയനു പങ്കുണ്ടെന്ന് എം.ആര്‍.അജിത് കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി ...

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)
Asif Ali and Pinarayi Vijayan: സിനിമാ താരങ്ങളായ ശിവകാര്‍ത്തികേയനും ആസിഫ് അലിയുമായിരുന്നു ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ
കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...