അന്ന് ഗോകുലിന് എട്ടുവയസ്, അഛന്റെ ഇഷ്ട സിനിമയെ കുറിച്ച് ഗോകുല്‍ സുരേഷ്

Suresh Gopi
Suresh Gopi
കെ ആര്‍ അനൂപ്| Last Updated: ശനി, 15 ജൂണ്‍ 2024 (15:14 IST)
സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് ആദ്യം സിനിമയിലെത്തിയത് മൂത്തമകന്‍ ഗോകുല്‍ സുരേഷാണ്. ഗോകുല്‍ കാക്കി വേഷത്തില്‍ എത്തുമ്പോള്‍ ചെറുപ്പകാലത്തെ സുരേഷ് ഗോപി തിരിച്ചെത്തിയ പ്രതീതിയാണ് ആരാധകര്‍ക്ക്. അച്ഛന്റെ രൂപ, ഭാവ സാദൃശ്യങ്ങള്‍ ഏറ്റവുമധികം ലഭിച്ചത് മൂത്തമകനാണ്.'മുദ്ദുഗവു'എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് യുവനടന്‍ 'കിംഗ് ഓഫ് കൊത്ത'യും പിന്നിട്ട് മുന്നോട്ടുള്ള യാത്രയിലാണ്.'ഗഗനചാരി'ആണ് ഗോകുലിന്റെ അടുത്ത റിലീസ്.

തന്റെ പേഴ്‌സണല്‍ ഫേവറേറ്റ് സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് ഗോകുല്‍ പറയുകയാണ്. 2001ലായിരുന്നു ആ സുരേഷ് ഗോപി ചിത്രം റിലീസ് ചെയ്തത്. അന്ന് ഏതാണ്ട് 8 വയസ്സ് പ്രായമായിരുന്നു ഗോകുലിന് ഉണ്ടായിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് സുരേഷ് ഗോപിക്കൊപ്പം ഒരു സിനിമയില്‍ ഗോകുല്‍ വേഷമിട്ടത്. ഇരുവരും ഒന്നിച്ച 'പാപ്പന്‍' മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ ചിത്രമായിരുന്നു

ഗോകുല്‍ സുരേഷ് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സുരേഷ് ഗോപി ചിത്രം രണ്ടാം ഭാവമാണ്. സുരേഷ് ഗോപി ഡബിള്‍ റോളില്‍ എത്തിയ ചിത്രത്തില്‍ ലെന, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മറ്റ് മക്കള്‍ ഹോളിവുഡ്, സീരീസ് പ്രേമികളെന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :