ഇത് മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ചിത്രം, സന്തോഷം പങ്കുവെച്ച് 'പുഴു' നിര്‍മ്മാതാവ് ജോര്‍ജ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (15:37 IST)

മമ്മൂട്ടിയെ കാണാന്‍ വരുന്നവര്‍ ആദ്യം ചിലപ്പോള്‍ ജോര്‍ജിനെ ഒന്ന് വിളിച്ച് നോക്കും, മെഗാസ്റ്റാറിന്റെ മൂഡ് ഇപ്പോള്‍ എങ്ങനെ ആണെന്ന് അറിയാന്‍. അദ്ദേഹം സന്തോഷത്തിലാണോ ദേഷ്യത്തിലാണോ എന്നത് ജോര്‍ജിന് ഒറ്റനോട്ടത്തില്‍തന്നെ പറയാന്‍ പറ്റും.അഭിനേതാവും മേക്കപ്പ് ആര്‍ട്ടിസ്റ്റും എന്നതിലുപരി അവര്‍ തമ്മില്‍ അത്രയ്‌ക്കൊരു ആത്മബന്ധമുണ്ട്. ഇപ്പോഴിതാ പ്രിയപ്പെട്ട മമ്മൂക്ക പകര്‍ത്തിയ തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ജോര്‍ജ്.

പാലേരി മാണിക്യത്തില്‍ മമ്മൂട്ടിക്ക് വേണ്ടി ജോര്‍ജ് തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചകള്‍ അദ്ദേഹത്തിന്
ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. അച്ഛാ ദിന്‍, ഇമ്മാനുവല്‍, ലാസ്റ്റ് സപ്പര്‍ തുടങ്ങിയ ചിത്രങ്ങള്‍ ജോര്‍ജ് നിര്‍മിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് പഴു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :