തനിയാവർത്തനവും ദളപതിയും കണ്ട് അത്ഭുതപ്പെട്ടു, പണ്ട് മുതലേ ഉള്ള ആഗ്രഹം; കുറിപ്പുമായി ഗൗതം മേനോൻ

Mammootty and Gautam Vasudev Menon - Dominic and The Ladies Purse Movie
Mammootty and Gautam Vasudev Menon - Dominic and The Ladies Purse Movie
നിഹാരിക കെ.എസ്| Last Updated: ബുധന്‍, 22 ജനുവരി 2025 (16:20 IST)
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. ആദ്യം മുതൽ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. നാളെയാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുമായി സിനിമ ചെയ്യാനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ.

മമ്മൂട്ടിയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ച ഇടത്ത് നിന്ന് ഇന്ന് അദ്ദേഹം തന്നെ നിർമ്മിച്ച ഒരു സിനിമയിൽ അദ്ദേഹത്തെ ഡയറക്റ്റ് ചെയ്യാൻ കഴിഞ്ഞെന്നും ഗൗതം മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 'തനിയാവർത്തനം, അമരം, ദളപതി, വടക്കൻ വീരഗാഥ, സിബിഐ ഡയറിക്കുറിപ്പ്, ന്യൂഡൽഹി, ആഗസ്റ്റ് 1 എന്നീ സിനിമകൾ കണ്ടപ്പോൾ മുതൽ മമ്മൂട്ടിയുടെ അഭിനയം കണ്ടു അത്ഭുതപ്പെടുകയും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചതുമാണ്. ഇപ്പോൾ അദ്ദേഹം തന്നെ നിർമ്മിച്ച ഒരു സിനിമയിൽ അദ്ദേഹത്തെ ഡയറക്റ്റ് ചെയ്യാൻ കഴിഞ്ഞു. ജീവിതത്തിലും മാജിക്കിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്നു', ഗൗതം മേനോൻ കുറിച്ചു.

വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്'. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഒരു പേഴ്‌സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും ...

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...