'ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണെന്നു പറഞ്ഞപ്പോള്‍ കഥ കേള്‍ക്കാന്‍ പോലും തയ്യാറായില്ല, 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ അദ്ദേഹം കഥാപാത്രത്തിലേക്ക് എത്തി'

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആറാമത്തെ സിനിമയാണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്.

Dominic and The Ladies Purse Trailer
Dominic and The Ladies Purse
രേണുക വേണു| Last Modified ബുധന്‍, 22 ജനുവരി 2025 (13:15 IST)

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' നാളെ തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം വളരെ വ്യത്യസ്തമായ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണെന്നാണ് സൂചന. എന്നാല്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണെന്നു പറഞ്ഞപ്പോള്‍ മമ്മൂട്ടി കഥ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്ന് ഗൗതം വാസുദേവ് മേനോന്‍ പറയുന്നു. മലയാളത്തില്‍ തുടര്‍ച്ചയായി ഇത്തരത്തിലുള്ള ഇന്‍വസ്റ്റിഗേഷന്‍ സിനിമകള്‍ വരുന്നത് ചൂണ്ടിക്കാട്ടിയാണ് ഡൊമിനിക്കിന്റെ കഥ കേള്‍ക്കാന്‍ മമ്മൂട്ടി തയ്യാറാകാതിരുന്നതെന്നും ദ് ക്യൂവില്‍ മനീഷ് നാരായണനു നല്‍കിയ അഭിമുഖത്തില്‍ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

' രണ്ട് മൂന്ന് ആളുകളുടെ അടുത്ത് ഞാന്‍ ഈ കഥ നേരത്തെ നരേറ്റ് ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്തുകളും വേറെ ചില നടന്‍മാരുമായി സംസാരിച്ചു. പക്ഷേ, ഇത് മമ്മൂക്ക ചെയ്താല്‍ നന്നാകുമെന്ന് പിന്നീട് എനിക്ക് തോന്നി. ഇനി വേറെ ആരോടും കഥ പറയണ്ട, ഞാന്‍ മമ്മൂക്കയെ ബന്ധപ്പെട്ടു നോക്കാം എന്നു തിരക്കഥാകൃത്തുക്കളോടു പറഞ്ഞു. അങ്ങനെ ഞാന്‍ ജോര്‍ജ് സാറിനെ വിളിച്ചു, മമ്മൂക്കയുമായി മീറ്റിങ്ങിനു സമയം വാങ്ങി. ഇന്‍വസ്റ്റിഗേഷന്‍ ഴോണര്‍ ആണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം 'വേണ്ട' എന്നു പറഞ്ഞു. മലയാളത്തില്‍ കുറേയായി അങ്ങനെയുള്ള സിനിമകളാണ് വരുന്നതെന്ന് പറഞ്ഞ് കഥ കേള്‍ക്കാന്‍ പോലും തയ്യാറായില്ല. വേറെ എന്തെങ്കിലും കഥയുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ചെന്നൈയില്‍ നിന്ന് വന്നതാണ്, റൈറ്ററും എന്റെ കൂടെയുണ്ട്. കഥയൊന്ന് കേള്‍ക്കാമോ എന്നു ചോദിച്ചു. ഇഷ്ടപ്പെടുകയാണെങ്കില്‍ മതി, അല്ലെങ്കില്‍ നമുക്ക് വേറെ നോക്കാം എന്നും അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ 15 മിനിറ്റ് കൊണ്ട് അദ്ദേഹം കഥാപാത്രത്തിലേക്ക് വന്നു, ഇടയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അങ്ങനെ പത്ത് ദിവസം കൊണ്ട് പ്രീ പ്രൊഡക്ഷന്‍ തുടങ്ങി,' ദ് ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.


മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആറാമത്തെ സിനിമയാണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്. തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ദര്‍ബുക ശിവ ആണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. എന്നൈ നോക്കി പായും തോട്ട, റോക്കി, മുതല്‍ നീ മുടിവും നീ എന്നീ സിനിമകളിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാരദന്‍, ധ്രുവനച്ചത്തിരം എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ആര്‍ ദേവ് ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണ് ഡൊമിനിക്. ഗൗതം വാസുദേവ് മേനോനൊപ്പം ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ബ്രിന്ദ മാസ്റ്റര്‍ ആണ് കൊറിയോഗ്രഫി. സുപ്രീം സുന്ദര്‍, കലൈ കിങ്‌സണ്‍ എന്നിവര്‍ ചേര്‍ന്ന് സംഘട്ടനം നിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷ്, സുഷ്മിത ബട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു, മീനാക്ഷി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും രേഖകളും കത്തിനശിച്ചു
തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം. കുന്തംകുളത്ത് പ്രവര്‍ത്തിക്കുന്ന ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ
ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി
സാമ്പത്തികമായി തകര്‍ന്ന ബംഗ്ലാദേശിനെ സഹായിക്കാന്‍ ചൈനയെ ക്ഷണിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ...