വീട്ടിലെ ജനല്‍ അടിച്ചു തകര്‍ത്തു, സ്ത്രീകളെ ഉപദ്രവിച്ചു; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ നിര്‍മാതാവ് പരാതി നല്‍കി

 rosshan andrrews , alwin antony , police , റോഷന്‍ ആന്‍ഡ്രൂസ് , ആല്‍വിന്‍ ആന്റണി , പൊലീസ്
കൊച്ചി| Last Modified ഞായര്‍, 17 മാര്‍ച്ച് 2019 (12:08 IST)
ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയാണ് കേസ്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

വീട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു.
എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിനെതിരെയും കേസെടുത്തിട്ടുണ്ട്.

റോഷന്‍ ആന്‍ഡ്രൂസിനെയും നവാസിനെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇരുവര്‍ക്കുമിടയിലെ വ്യക്തിപരമായ പ്രശ്‌നമെന്തെന്ന് വ്യക്തമല്ല. ആല്‍വിന്‍ ആന്റണിയുടെ മകന്‍ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ തമ്മിലുള്ള പ്രശ്‌നമാണു സംഘര്‍ഷത്തിനിടയാക്കിയതെന്നു സൂചനയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :