വെബ്‌ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 23 ഡിസംബര്‍ 2019 (20:36 IST)
എട്ടാം വിവാഹ വർഷിക ദിനത്തിൽ ഭാര്യ അമാൽ സൂഫിയക്ക് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ. തുണയായതിന് ഭാര്യ അമാൽ സൂഫിയക്ക് നന്ദി പറഞ്ഞുകൊണ്ട് താരം ഇന്റഗ്രാമിൽ പെങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇരുവരും ഒന്നിച്ചുള്ള സെൽഫി ചിത്രമാണ് ദുൽഖർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
എട്ട് വർഷങ്ങൾ ?! ഇത്രയും കാലം എനിക്ക് തുണയായതിന് നന്ദി, എന്റെ ആം, ആയതിന്, അമ്മയായതിന്, അമ്മായി ആയതിന്, അമു ആയതിന്. നിന്നെ ഞാൻ ഒരുപാട് സ്നേഹികുന്നു. എന്നിലെ ഏറ്റവും നല്ല ഞാനാവാൻ നീ എന്നെ എന്നും പ്രചോദിപ്പിക്കുന്നു. ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.