'ദ മെ​ഗാസ്റ്റാർ ഈസ് ബാക്ക്','ബസൂക്ക' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ദുൽഖർ സൽമാൻ

കെ ആര്‍ അനൂപ്| Last Modified ശനി, 3 ജൂണ്‍ 2023 (10:32 IST)
മമ്മൂട്ടിയുടെ സിനിമ പോസ്റ്ററുകൾ മകനും ഇന്ത്യ ഒട്ടാകെ ആരാധകരുള്ള നടനുമായ ദുൽഖർ സൽമാൻ പങ്കുവെക്കുമ്പോൾ ആരാധകർക്കും ആവേശമാണ്.എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടപ്പോഴും ഡിക്യു പിതാവിൻറെ സിനിമയെക്കുറിച്ച് എന്താണ് എഴുതിയത് എന്ന് സിനിമ പ്രേമികൾ നോക്കാറുണ്ട്.
 
പോണിടെയ്ൽ കെട്ടി റോയൽ എൻഫീൽഡ് ബുള്ളറ്റിനൊപ്പം നിൽക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ കാണാനായത്. 'ദ മെ​ഗാസ്റ്റാർ ഈസ് ബാക്ക്' എന്നാണ് ബാപ്പയുടെ സിനിമ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മകനായ ദുൽഖർ എഴുതിയത്.
 
സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. 
 
മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ചിത്രീകരണം നടക്കുന്നത്. 
 
നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു. സഹ നിർമാതാവ് - സഹിൽ ശർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - സൂരജ് കുമാർ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :