ദിലീപിൻറെ ഓണം റിലീസ്,ഫാമിലി എന്റര്‍ടൈനറുമായി ജനപ്രിയനായകൻ, വരുന്നു പുത്തൻ സിനിമ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ഏപ്രില്‍ 2024 (10:22 IST)
ദിലീപ് ചിത്രങ്ങൾ തിയേറ്ററുകളിൽ വരുന്നതും പോകുന്നതും വേഗത്തിലാണ്. തുടർ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന നടനായി ജനപ്രിയ നായകൻ മാറിക്കഴിഞ്ഞു. താരത്തിന്റെ പുതിയ സിനിമ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കും. നവാഗതനായ ബിന്‍റോ സ്റ്റീഫനാണ് സംവിധാനം. ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയോടെ കോലഞ്ചേരി,പിറവം എന്നിവിടങ്ങളിലായി ആരംഭിക്കും.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമായി ദിലീപ് സഹകരിക്കുന്നത് ഇതാദ്യമായാണ്. ഓണം റിലീസ് മുന്നിൽകണ്ട് ഫാമിലി എന്റർടൈനറാണ് ഒരുങ്ങുന്നത്.

ജനഗണമന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകളുടെയും രചന നിർവഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്.ലിസ്റ്റിൻ സ്റ്റീഫനാണ് ഈ സിനിമകളുടെയും നിർമ്മാതാവ്.


നിരവധി സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ച് പരിചയമുള്ള ആളാണ് ബിന്‍റോ. ഡിജോ ജോസ് ആൻറണിയുടെ പുതിയ സിനിമയായ മലയാളി ഫ്രം ഇന്ത്യയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ് ബിന്‍റോ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :