ദിലീപ് -കാവ്യ വിവാഹ വീഡിയോ ട്രെയിലര്‍ പുറത്തിറങ്ങി

താരമാംഗല്യത്തിന്റെ വിവാഹ വീഡിയോ ട്രെയിലര്‍

aparna shaji| Last Modified ഞായര്‍, 27 നവം‌ബര്‍ 2016 (15:42 IST)
ദിലീപിന്റേയും കാവ്യാ മാധവന്റേയും വിവാഹ വീഡിയോ ആല്‍ബത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അഞ്ച് മിനിട്ടോളം ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നവംബര്‍ 25 വെള്ളിയാഴ്ചയാണ് താരങ്ങള്‍ വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഫേസ്‌ബുക്ക് ലൈവിലൂടെ തന്റെ വിവാഹവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചതിനു ശേഷമാണ് ദിലീപ് വിവാഹവേദിയില്‍ എത്തിയത്. മകള്‍ മീനാക്ഷിയുടെ പൂര്‍ണസമ്മതത്തോടെ ആയിരുന്നു വിവാഹമെന്ന് ദിലീപ് പറഞ്ഞു. വിവാഹത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ വിവാഹം കഴിക്കാന്‍ താനാണ് അച്‌ഛനോട് പറഞ്ഞതെന്ന് മീനാക്ഷി വ്യക്തമാക്കി. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന ദിലീപ് - കാവ്യ വിവാവവാര്‍ത്ത തികച്ചും അപ്രതീക്ഷിതമായാണ് മലയാളികളിലേക്ക് എത്തിയത്. അപ്രതീക്ഷിതമായിട്ട് എന്ന് പറയുന്നതോടൊപ്പം രഹസ്യവുമായിരുന്നു എന്ന് പറയാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :