മോഹൻലാലിന് നന്ദി; 28 വർഷങ്ങൾക്ക് ശേഷം ചരിത്രം ആവർത്തിച്ച് 'ചിത്രം' തരംഗമാകുന്നു!

'ചിത്രം' മനോഹരമായ ഒരു ആൽബം

കൊച്ചി| aparna shaji| Last Modified ശനി, 24 ഡിസം‌ബര്‍ 2016 (14:18 IST)
വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. ഒരു കൂട്ടം യുവാക്കളുടെ മ്യൂസിക്കല്‍ ആല്‍ബം "ചിത്രം " തരംഗമാകുന്നു. 28 വര്‍ഷങ്ങള്‍ക്കു മുന്പ് മോഹന്‍ലാല്‍ അഭിനയിച്ചു സൂപര്‍ ഹിറ്റാക്കിയ മലയാള സിനിമയുടെ പേര് തന്നെയാണ് ഇവരുടെ ആല്‍ബത്തിനും. ജിഷ്ണു ഉണ്ണിയാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാലിനും പ്രിയദർശനുമടക്കം പല സിനിമാതാരങ്ങൾക്കും നന്ദി അറിയിച്ചാണ് ആൽബം തുടങ്ങുന്നത്.

വിനോദ് എം രവിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കൂടാതെ 4മ്യൂസിക്കിന്റെ കീഴില്‍ വരികളും സംഗീതവും ഒരുക്കിയിരിക്കുന്നതു ഷമീം റഹ്മാന്‍ ആണ്. ഏതായാലും ചിത്രം ടീം അടുത്ത വര്‍ക്കിനുള്ള തയ്യാറെടുപ്പിലാണ്. ചിത്രം ഹിറ്റ് ആയി മാറിയതോടെ പുതിയ ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ് സംവിധായകന്‍ ജിഷ്ണു.

- പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് ട്രാജഡിയാണ്. അതേ രീതിയിലാണ് ആൽബവും ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :