രേണുക വേണു|
Last Modified ശനി, 1 ഏപ്രില്‍ 2023 (09:03 IST)
Bigg Boss Malayalam Season 5: ബിഗ് ബോസിലേക്ക് താല്‍പര്യമില്ലാതെ വന്ന മത്സരാര്‍ഥിയെന്നാണ് ആദ്യ മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ റിനോഷിനെ കുറിച്ച് ആരാധകര്‍ വിലയിരുത്തിയത്. ടാസ്‌കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി അലസനായി നില്‍ക്കുകയാണ് റിനോഷെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അഞ്ചാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ കഥയൊക്കെ മാറി. ബിഗ് ബോസിലെ ഷോ സ്റ്റീലര്‍ ആയിരിക്കുകയാണ് റിനോഷ്. സോഷ്യല്‍ മീഡിയയിലും റിനോഷിനെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
വളരെ ജെനുവിന്‍ ആയി കളിക്കുന്ന മത്സരാര്‍ഥിയെന്നാണ് റിനോഷിനെ കുറിച്ച് ആരാധകരുടെ ഇപ്പോഴത്തെ അഭിപ്രായം. തന്റെ ജീവിതകഥ പറയുന്ന സമയത്താണ് റിനോഷ് ശരിക്കും പ്രേക്ഷകരെ കൈയില്‍ എടുത്തത്. ഒരു റാപ്പര്‍ എന്ന നിലയിലേക്ക് താന്‍ എത്തിയത് എങ്ങനെയാണെന്നും അതിനുവേണ്ടി നടത്തിയ പോരാട്ടവും റിനോഷ് വിശദീകരിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വളരെ കൂളായി മറ്റ് മത്സരാര്‍ഥികളെ ചിരിപ്പിച്ചുകൊണ്ടാണ് റിനോഷ് തന്റെ ജീവിതകഥ പറഞ്ഞത്. എനിക്ക് കഴിവുണ്ടെന്നും ഞാന്‍ ജീവിതത്തില്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും റിനോഷ് പറഞ്ഞപ്പോള്‍ അത് പ്രേക്ഷകര്‍ക്കും ആത്മവിശ്വാസത്തിന്റെ വാക്കുകളായി.
ആദ്യ ആഴ്ചയില്‍ ജയിലില്‍ പോകേണ്ടി വന്ന മത്സരാര്‍ഥിയാണ് റിനോഷ്. ഏയ്ഞ്ചലിന്‍ ആണ് റിനോഷിനൊപ്പം ജയിലിലുള്ള മറ്റൊരു മത്സരാര്‍ഥി. ഏയ്ഞ്ചലിനുമായുള്ള സംസാരത്തിലെല്ലാം റിനോഷ് പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മടിയനെന്ന് വിളിച്ച് പരിഹസിച്ചിരുന്ന പ്രേക്ഷകര്‍ക്കെല്ലാം ഇപ്പോള്‍ റിനോഷിനെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ്. വരുംദിവസങ്ങളിലും റിനോഷ് തകര്‍ക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.