പ്രേക്ഷകർക്കിടയിൽ തിളങ്ങാതെ ബിഗ് ബോസ് 3, റേറ്റിങ്ങിൽ ഏറെ പിന്നിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (17:10 IST)
സംപ്രേക്ഷണം ആരംഭിച്ച് രണ്ടഴ്‌ച്ച കഴിഞ്ഞും ടിആർപി ചാർട്ടിൽ പിന്നിലായി ബിഗ് ബോസ് സീസൺ 3. മത്സരാർത്ഥികൾ തമ്മിൽ പതിവുള്ള വഴക്കുകളും ടാസ്‌കുകളും മറ്റും, ആരംഭിച്ചുവെങ്കിലും തണുത്ത പ്രതികരണമാണ് പുതിയ ബിഗ്‌ബോസ് സീസണിന് ലഭിക്കുന്നത്.

ഫെബ്രുവരി 14ന് ആണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ചത്. ലക്ഷ്‌മി ജയൻ ആയിരുന്നു എലിമിനേഷൻ വഴി ആദ്യമായി പുറത്തുപോയ മത്സരാർത്ഥി. നിലവിൽ ടിആർപി റേറ്റിങ് പ്രകാരം കുടുംബവിളക്ക് എന്ന സീരിയലിനാണ് ഏറ്റവുമധികം റേറ്റിങ്ങുള്ളത്. സ്വാന്തനം, പാടാത്ത പൈങ്കിളി, മൗനരാഗം, അമ്മയറിയാതെ എന്ന സീരിയലുകളാണ് റേറ്റിംഗില്‍ പിന്നാലെയുള്ള ഷോകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :