aparna shaji|
Last Modified ബുധന്‍, 11 ജനുവരി 2017 (12:05 IST)
94 വർഷം മുമ്പ് പുറത്തിറങ്ങിയ 'അവർ ഹോസ്പിറ്റാലിറ്റി' എന്ന ചിത്രം റീമേക്ക് ചെയ്തപ്പോൾ മലയാളത്തിൽ ഒഴികെ ബാക്കിയെല്ലാ ഭാഷയിലും വൻ വിജയമായി. സൂപ്പർ സ്റ്റാർ അഭിനയിച്ചിട്ട് കൂടി മലയാളത്തിൽ മാത്രം ഫ്ലോപ്പും. സൈലന്റ് ഇംഗ്ലീഷ് ചിത്രമായിരുന്നു 'അവർ ഹോസ്പിറ്റാലിറ്റി'. ചിത്രം ആദ്യം റീമേക്ക് ചെയ്തത് തെലുങ്കിലാണ്. അതും സംവിധായകൻ രാജമൗലി. 'മര്യാദരാമണ്ണ' എന്ന പേരിൽ റീമേക്ക് ചെയ്ത ചിത്രം വൻ വിജയമായിരുന്നു.
പിന്നീട് ബംഗാളി ഭാഷയിൽ 'ഫൻദേ പൊരിയ ബോഗ കൻദേ റേ' എന്ന പേരിൽ മാറ്റിയപ്പോഴും ബ്ലോക് ബസ്റ്റർ വിജയം ആവർത്തിച്ചു. അതോടെ ചിത്രം ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്തു. അപ്പോഴെല്ലാം ആ ഇംഗ്ലീഷ് ചിത്രത്തിന്റെ മാനം കാക്കുന്ന രീതിയിൽ തന്നെയായിരുന്നു അതിന്റെയെല്ലാം വിജയവും. എന്നാൽ മലയാളത്തെ മാത്രം രക്ഷിച്ചില്ല.
മലയാള സിനിമയിലെ ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായി 'മര്യാദരാമൻ' എന്ന പേരിൽ ചിത്രം മലയാളത്തിൽ റീമേക് ചെയ്തു. വമ്പൻ ബജറ്റിൽ, വലിയ ക്യാൻവാസിൽ ചിത്രം എടുത്തെങ്കിലും ദിലീപിന്റെ ഫ്ലോപ്പുകളിൽ ഇടംപിടിയ്ക്കാനായിരുന്നു ചിത്രത്തിന്റെ വിധി.