Last Modified തിങ്കള്‍, 1 ഏപ്രില്‍ 2019 (19:01 IST)
മമ്മൂട്ടിയുമായി ഒരു പ്രത്യേക തരം കെമിസ്ട്രിയുള്ള സംവിധായകനാണ് ജയരാജ്. ഒരേസമയം കൊമേഴ്സ്യലും കലാമൂല്യമുള്ളതുമായ ചിത്രങ്ങള്‍ക്കായാണ് മമ്മൂട്ടി - ജയരാജ് ടീം എപ്പോഴും ശ്രമിക്കുക. മൂന്ന് ചിത്രങ്ങളിലാണ് മമ്മൂട്ടിയും ജയരാജും ഒന്നിച്ചിട്ടുള്ളത്. ആദ്യചിത്രമായ ജോണിവാക്കര്‍ ഒരു വമ്പന്‍ കൊമേഴ്സ്യല്‍ സക്സസ് ആയിരുന്നു. രണ്ടാമത് ചെയ്ത ‘ലൌഡ് സ്പീക്കര്‍’ ഹിറ്റായി. എന്നാല്‍ മൂന്നാമത്തെ സിനിമ ‘ട്രെയിന്‍’ ഒരു പരാജയമായിരുന്നു. പക്ഷേ അതും ഏറെ പരീക്ഷണങ്ങള്‍ നടന്ന പ്രൊജക്ടായിരുന്നു.
‘കണ്ണകി’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ‘അണിയം’ എന്നൊരു ചിത്രം ജയരാജ് പ്ലാന്‍ ചെയ്തിരുന്നു. എഴുപതു വയസുള്ള ഒരു കഥാപാത്രത്തെയാണ് ആ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കാനിരുന്നത്. ബാബു പള്ളാശ്ശേരിയുടെ തിരക്കഥയിലായിരുന്നു ചിത്രം പ്ലാന്‍ ചെയ്തത്.
നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ സിനിമ പക്ഷേ യാഥാര്‍ത്ഥ്യമായില്ല. ചില പ്രത്യേക കാരണങ്ങളാല്‍ ആ ചിത്രം നടക്കാതെ പോയി.
എന്നാല്‍ ഇന്നും ആ പ്രൊജക്ടിന് സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ജയരാജും മമ്മൂട്ടിയും ആലോചിക്കട്ടെ.