മണവാട്ടി ലുക്കിൽ അനിഖ, ആരാധകർക്ക് ആവേശം !

കെ ആർ അനൂപ്| Last Modified വെള്ളി, 21 ഓഗസ്റ്റ് 2020 (19:21 IST)
അനിഖ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വേഗം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങികൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്. താരത്തിന്റെ ഫാൻസ് പേജിലൂടെയാണ് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. രാകേഷ് മണ്ണാർക്കാട് എടുത്ത ചിത്രങ്ങളിൽ അനിഖ ബ്രൈഡൽ ലുക്കിലാണ്. സാരിയും ആഭരണങ്ങളും അണിഞ്ഞ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

ജയറാം നായകനായെത്തിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിൽ ബാലതാരമായാണ് അഭിനയ രംഗത്തേക്കെത്തിയത്. തമിഴിൽ അജിത്തിൻറെ മകളായി അഭിനയിച്ച താരം നാനും റൗഡി ധാൻ, മിരുതൻ എന്നെ ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിരുന്നു. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോൻ ഒരുക്കിയ വെബ് സീരിയലിലും അനിഖ തന്റെ പ്രതിഭ തെളിയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :