എനിയ്ക്കങ്ങനെ ചെയ്യേണ്ടി വന്നു, ആരേയും ഞാൻ ക്ഷണിച്ചില്ല: ഭാവന മനസ്സ് തുറക്കുന്നു

വിവാഹനിശ്ചയം രഹസ്യമാക്കിയതെന്ത്? - ഭാവന പറയുന്നു

aparna shaji| Last Updated: വെള്ളി, 10 മാര്‍ച്ച് 2017 (11:32 IST)
നടി ഭാവനയുടെ വിവാഹനിശ്ചയം ഇന്നലെ കഴിഞ്ഞത് ആരാധകർ അമ്പരപ്പോടെയാണ് കേട്ടത്. വളരെ രഹസ്യമാക്കിയായിരുന്നു നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഇന്നലെ കഴിഞ്ഞത് വിവാഹമല്ല നിശ്ചയമായിരുന്നുവെന്ന് നടി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ചടങ്ങുകൾ ഒന്നും വാർത്തയാക്കേണ്ട എന്നു കരുതിയാണ് രഹസ്യമാക്കി വെച്ചതെന്ന് താരം പറയുന്നു. അതുകൊണ്ടാണ് ചടങ്ങുകൾ വീട്ടിൽ തന്നെ വെച്ചതെന്നും പറയുന്നു. അടുത്ത കൂട്ടുകാരോട് മാത്രമായിരുന്നു വിവരം പറഞ്ഞത്. അവരെപ്പോലും ക്ഷണിച്ചിരുന്നില്ല. വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നും നടി പറയുന്നു.

തെലുങ്ക് പ്രൊഡ്യൂസർ നവീനാണ് വരൻ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ നടിയും ഭാവനയുടെ അടുത്ത സുഹൃത്തുമായ മഞ്ജു വാര്യരും പങ്കെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :