പ്രസവ ശേഷം ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തി ഭാമ, പുത്തന്‍ ചിത്രം ശ്രദ്ധ നേടുന്നു !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 മെയ് 2021 (11:05 IST)

മലയാളികളുടെ പ്രിയതാരമാണ് ഭാമ. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം നടി പങ്കിടാറുണ്ട്. മാര്‍ച്ച് 12നാണ് ഭാമയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. അതിനുശേഷം തന്റെ ജീവിതം ആകെ മാറിയെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോളിതാ പ്രസവ ശേഷം ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ എത്തിയിരിക്കുകയാണ് നടി. തന്റെ ഏറ്റവും പുതിയ ചിത്രമെന്നു പറഞ്ഞുകൊണ്ടാണ് പുതിയ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.

ഇതുവരെയും മകളുടെ ചിത്രം നടി പുറത്തുവിട്ടിട്ടില്ല. കുഞ്ഞിനെ കാണാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.

2020 ജനുവരി 30നായിരുന്നു വിവാഹിതയായത്. ഭാമയുടെയും അരുണിന്റെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :