തിരുവനന്തപുരം|
Last Modified ചൊവ്വ, 5 ഫെബ്രുവരി 2019 (07:50 IST)
ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച തമിഴ്‌നടന്‍ വിജയ് സേതുപതിക്കെതിരേ ബിജെപി - സംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മോശമായ ഭാഷയിലാണ് പലരും താരത്തെ പരിഹസിച്ചത്.
എന്നാല്‍ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ അജു വർഗീസ്. വിശ്വാസവും ഭരണഘടനയിൽ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമില്ല. എന്നാല്‍ ഇതിലൂടെ ചിലര്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം ജനങ്ങളും വിശ്വാസത്തിന്റെ കൂടെയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. സിനിമാ രംഗത്തുള്ള പലരും
പറയുന്നത് ഞങ്ങൾ ശബരിമലയിൽ പോകില്ലെന്നാണ്. ഞാൻ ഹിന്ദു അല്ലാത്തതുകൊണ്ടു ആ വിഷയത്തിൽ കാര്യമായ അറിവില്ലെന്നും അജു വ്യക്തമാക്കി. ഒരു സിനിമ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജു നിലപാടറിയിച്ചത്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയും ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച വിജയ് സേതുപതിക്കെതിരേ ശക്തമായ സൈബര്‍ ആക്രമണമാണ് നടന്നത്. താരത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കമന്റുകള്‍ നിഞ്ഞിരുന്നു. താരത്തിന്റെ സിനിമകള്‍ കേരളത്തില്‍ ഇറങ്ങിയാല്‍ ബഹിഷ്‌കരിക്കണമെന്ന് ഒരു കൂട്ടം ആളുകള്‍ വ്യക്തമാക്കി.