മുസ്ലിമുമായുള്ള പ്രണയത്തെ ഇന്ദ്രജയുടെ വീട്ടുകാര്‍ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു; ഒടുവില്‍ ആ വിവാഹം നടന്നത് ഇങ്ങനെ

ഇന്ദ്രജയുടെ വിവാഹവും വ്യക്തിജീവിതവും അധികം ആര്‍ക്കും അറിയില്ല

Indraja, Actress Indraja, Actress Indraja Love Marriage, What happened to Indraja, Cinema Story, Webdunia Malayalam
Indraja
രേണുക വേണു| Last Modified ചൊവ്വ, 23 ജനുവരി 2024 (10:24 IST)

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഇന്ദ്രജ. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. 2007 ലാണ് ഇന്ദ്രജ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.

ഇന്ദ്രജയുടെ വിവാഹവും വ്യക്തിജീവിതവും അധികം ആര്‍ക്കും അറിയില്ല. തമിഴ് ടെലിവിഷന്‍ നടനായ അബ്‌സാര്‍ ആണ് ഇന്ദ്രജയുടെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വീട്ടില്‍ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹമായിരുന്നു തങ്ങളുടേതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞിട്ടുണ്ട്.


Indraja Love Marriage, What happened to Indraja, Cinema Story, " class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-10/15/full/1634281402-7404.png" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Family " width="600" />
Actress Indraja Family

'അബ്‌സാറും ഞാനും സുഹൃത്തുക്കളായിരുന്നു. ആറ് വര്‍ഷത്തോളം അടുത്ത പരിചയമുണ്ടായിരുന്നു. അദ്ദേഹം മുസ്ലിം ആണ്. ഒരുമിച്ച് ജോലി ചെയ്തുള്ള അനുഭവമൊക്കെയുണ്ട്. അങ്ങനെയാണ് പ്രണയത്തിലാകുന്നത്. എന്റെ വ്യക്തിപരമായ തീരുമാനങ്ങളില്‍ ഇടപെടാത്ത ഒരാളാണ് അദ്ദേഹം. അത്ര റൊമാന്റിക് ഒന്നും അല്ലെങ്കിലും എല്ലാവരോടും ദയയും സ്‌നേഹവുമുള്ള വ്യക്തിത്വമാണ്. പരസ്പരം അടുത്തറിഞ്ഞാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്,' ഇന്ദ്രജ പറഞ്ഞു.

മാതാപിതാക്കളുടെ പിന്തുണയില്ലാതെയാണ് അബ്‌സാറും ഇന്ദ്രജയും ജീവിതത്തില്‍ ഒന്നായത്. വീട്ടുകാര്‍ സമ്മതിക്കുമെന്ന് കരുതി കുറേകാലം കാത്തിരുന്നു. എന്നാല്‍, അത് നടന്നില്ല. പരമ്പരാഗത തുളു കുടുംബത്തില്‍ നിന്നുള്ള ആളാണ് ഇന്ദ്രജ. അബ്‌സാര്‍ ആകട്ടെ മുസ്ലിം. ഇതാണ് ഇന്ദ്രജയുടെ കുടുംബത്തിന്റെ എതിര്‍പ്പിന് പ്രധാന കാരണമായത്. വീട്ടുകാരുടെ പിന്തുണയില്ലാതെ വന്നപ്പോള്‍ തങ്ങള്‍ രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും ഇന്ദ്രജ പറഞ്ഞു.

പുകവലിക്കുകയും കുടിക്കുകയും ചെയ്യാത്ത ഒരാളെ വിവാഹം കഴിക്കുക മാത്രമാണ് തന്റെ ആഗ്രഹമെന്നും അബ്‌സാര്‍ അത്തരത്തിലുള്ള ഒരാളാണെന്നും ഇന്ദ്രജ പറഞ്ഞു. ഞാന്‍ ഒരു സസ്യാഹാരിയായതിനാല്‍, നോണ്‍-വെജ് പാചകം ചെയ്യുന്നത് വീടിനുള്ളില്‍ നിരോധിക്കുമെന്ന് ഒരു ഉടമ്പടിയില്‍ അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും എന്നാല്‍ പുറത്ത് നിന്ന് ആര്‍ക്കും അത് എടുക്കാം എന്നും ഇന്ദ്രജ തമാശയായി പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...