അപര്‍ണ|
Last Modified തിങ്കള്‍, 12 മാര്‍ച്ച് 2018 (14:49 IST)
തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്. പക്ഷേ നയന്‍താരയ്ക്ക് എന്നും എതിരാളിയായി വരുന്നത് അനുഷ്ക ഷെട്ടിയാണ്. ബാഹുബലി എന്ന ചിത്രത്തിലൂടെ അനുഷ്കയുടെ സ്റ്റാര്‍ വാല്യു കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇതുവരെ തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായിക നയന്‍സ് ആയിരുന്നു.
എന്നാല്‍, ഇപ്പോള്‍ നയന്‍സിനേയും കടത്തിവെട്ടിയിരിക്കുകയാണ് അനുഷ്ക. അനുഷ്‌കയുടെ ബാഗമതി കളക്ഷന്‍ റെക്കോര്‍ഡുകള്‍ നേടി വന്‍കുതിപ്പിലാണ്. അമേരിക്കയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഒരു മില്ല്യണ്‍ ഡോളറാണ് നേടിയത്. കൈനിറയെ ചിത്രങ്ങളാണ് അനുഷ്‌കയെ തേടിവരുന്നതും. 7 കോടിയാണ് അനുഷ്ക വാങ്ങിക്കുന്ന പ്രതിഫലമെന്നാണ് സൂചന.
അഞ്ച് കോടിയാണ് നയന്‍സിന്റെ പ്രതിഫലം. ഡോറയുടെ തോല്‍വിയും അറത്തിന്റെ ശരാശരി വിജയവുമാണ് നയന്‍സിനെ പിന്നിലാക്കിയത്. നയന്‍താരക്കു ലഭിക്കേണ്ട അവസരങ്ങളും അനുഷ്‌കയെ തേടിവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.