‘വിക്രമാദിത്യന്‍’ തമിഴ് റീമേക്കില്‍ ജയം രവിയും അരവിന്ദ് സ്വാമിയും? !

ഉണ്ണി മുകുന്ദനായി ജയം രവി, ദുല്‍ക്കറായി അരവിന്ദ് സ്വാമി!

Vikramadithyan, Bogan, Arvind Swami, Jayam Ravi, Dulquer Salman, Lal Jose, Unni Mukundan, വിക്രമാദിത്യന്‍, ഭോഗന്‍, ബോഗന്‍, അരവിന്ദ് സ്വാമി, ജയം രവി, ദുല്‍ക്കര്‍ സല്‍മാന്‍, ലാല്‍ ജോസ്, ഉണ്ണി മുകുന്ദന്‍
Last Modified വെള്ളി, 10 ജൂണ്‍ 2016 (11:18 IST)
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ സിനിമയാണ് ‘വിക്രമാ‍ദിത്യന്‍’. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്രമനായി ഉണ്ണി മുകുന്ദനും ആദിത്യനായി ദുല്‍ക്കര്‍ സല്‍മാനുമാണ് അഭിനയിച്ചത്. ഈ സിനിമയുടെ തമിഴ് റീമേക്കിന്‍റെ ചര്‍ച്ചകള്‍ നടക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോഴിതാ, ചിത്രീകരണം നടക്കുന്ന ഒരു തമിഴ് സിനിമയുടെ വാര്‍ത്തകള്‍ ലഭിക്കുന്നു. ലക്ഷ്മണന്‍ സംവിധാനം ചെയ്യുന്ന ‘ഭോഗന്‍’. അഭിനയിക്കുന്നത് ജയം രവിയും അരവിന്ദ് സ്വാമിയും. തനി ഒരുവന്‍ എന്ന മെഗാഹിറ്റിന് ശേഷം ജയം രവിയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത.

എന്നാല്‍ വളരെ ശ്രദ്ധിച്ചുനോക്കിയാല്‍ ഈ പ്രൊജക്ടിന് വിക്രമാദിത്യനുമായി അടുത്ത ബന്ധമുണ്ടോ എന്ന് സംശയിക്കാം. ഈ സിനിമയില്‍ ജയം രവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് വിക്രം. അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിന് പേര് ആദിത്യന്‍.

ഇരുവരും തമ്മിലുള്ള ജീവിതമത്സരമാണ് കഥയെന്നാണ് സൂചന. ജയം രവിയുടെ കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥനായി വരുന്നുണ്ട്. അരവിന്ദ് സ്വാമിയുടെ കഥാപാത്രവും പൊലീസ് യൂണിഫോം അണിഞ്ഞുവരുന്നതായി വര്‍ക്കിംഗ് സ്റ്റില്ലുകളില്‍ നിന്ന് വ്യക്തം.

വിക്രമാദിത്യനില്‍ ഉണ്ണി മുകുന്ദനും ദുല്‍ക്കറും ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥരായി മാറുന്നതായാണ് കഥ. അതേ കഥ തന്നെയാണോ ഭോഗന്‍ എന്ന് വ്യക്തമല്ലെങ്കിലും സാദൃശ്യങ്ങള്‍ വ്യക്തമാണ്. വിക്രമാദിത്യനില്‍ ആദ്യപകുതിയില്‍ ഉണ്ണിമുകുന്ദനായിരുന്നു ഹീറോയെങ്കില്‍ രണ്ടാം പകുതിയില്‍ ദുല്‍ക്കറായിരുന്നു ഹീറോ.

ഭോഗനില്‍ ആദ്യപകുതിയില്‍ ജയം രവി ഹീറോയാകുമ്പോള്‍ രണ്ടാം പകുതിയില്‍ ഹീറോ അരവിന്ദ് സ്വാമിയാണ്. ഭോഗന്‍ വിക്രമാദിത്യന്‍റെ ഔദ്യോഗിക റീമേക്കാണെന്ന പരാമര്‍ശം എവിടെയും നല്‍കിയിട്ടില്ല.

പ്രഭുദേവ നിര്‍മ്മിക്കുന്ന ഭോഗന്‍ ഈ വര്‍ഷം ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിനെത്തും. ഡി ഇമ്മനാണ് സംഗീതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്
വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ...

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു ...

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍
ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. ...

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ...

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല
സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ...

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു
ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു. ഫ. ജോഷി ജോര്‍ജിനാണ് ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന വിവാദ പ്രസ്ഥാവനയുമായി എസ്എന്‍ഡിപി ...