മുടി തഴച്ചുവളരാന്‍ ഓയില്‍ മസാജ്

ഗേളി ഇമ്മാനുവല്‍| Last Modified ബുധന്‍, 9 ജൂണ്‍ 2021 (11:56 IST)
ഈ മഴക്കാലത്ത് യുവതികള്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് തലമുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിലായിരിക്കും. ലോകം കൊവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലത്ത്, കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ തലമുടിയെയും ബാധിക്കും എന്നു ഭയന്ന് ജീവിക്കുന്നവര്‍ അനവധിയാണ്.

ഓയില്‍ മസാജ് കൊണ്ട് ഈ ഭയത്തെ പൂര്‍ണമായും അകറ്റാം എന്നതാണ് യാഥാര്‍ത്ഥ്യം. ആഴ്ചയില്‍ ഒരിക്കല്‍ എണ്ണയോ, വെളിച്ചെണ്ണയോ ഉപയോഗിച്ച് തലയില്‍ നന്നായി മസാജ് ചെയ്യുകയാണ് വേണ്ടത്.

കൈവിരലുകളുടെ അഗ്രഭാഗത്ത് പുരട്ടിയ ശേഷം മുടിയിഴകള്‍ വകഞ്ഞുമാറ്റി തലയോട്ടിയില്‍ എത്തുന്ന രീതിയിലായിരിക്കണം മസാജ്. തല മുഴുവന്‍ ഈ രീതിയില്‍ മസാജ് ചെയ്യണം.

ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതും തലമുടി തഴച്ചുവളരാന്‍ കാരണമാകും. എണ്ണ ചൂടാക്കി ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ ഫലം കിട്ടും. മസാജിന് ശേഷം ഏറ്റവും കുറഞ്ഞത് അര മണിക്കൂറെങ്കിലും കഴിഞ്ഞുമാത്രമേ കഴുകിക്കളയാന്‍ പാടുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :