മുടികൊഴിച്ചിൽ തടയാൻ പേരയില, ഔഷധക്കൂട്ട് ഇങ്ങനെ

അനു മുരളി| Last Modified ശനി, 25 ഏപ്രില്‍ 2020 (12:21 IST)
പേരയ്ക്കയുടെ ഗുണങ്ങളെക്കുറിച്ച് നാമെല്ലാവരും ബോധവാന്മാർ ആയിരിക്കും. മുടിക്കും ആരോഗ്യത്തിനും പേരയില ഉത്തമമാണ്. പേരയിലകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി യാണ് മുടിയിഴകൾക്ക് ഉത്തമം. ആരോഗ്യമുള്ള മുടിക്ക്, അതിന്റെ വളർച്ചയ്ക്ക് വിറ്റാമിൻ ബി ഏറെ ആവശ്യകരമാണ്. അതിനാലാണ് പേരയില കൊണ്ടുള്ള ഔഷധം/എണ്ണ കുട്ടികൾക്കായി അമ്മമാർ ഉണ്ടാക്കി നൽകുന്നത്.

പേരയില കഷായം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

ഒരു ലിറ്റർ വെള്ളമെടുത്ത് അതിലേക്ക് നന്നായി കഴുകിയ പേരയില ഒരു കൈക്കുമ്പിൾ നിറയെ എടുത്തിടുക. ഇവ രണ്ടും ചേർത്ത് 20 മിനിറ്റോളം തിളപ്പിക്കുക. ശേഷം അടുപ്പിൽ നിന്നും മാറ്റിവെച്ച് തണുക്കുന്നത് വരെ കാത്തിരിക്കുക. ഈ ഔഷധം തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ നന്നായി കഴുകി കളയാം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :