കൈകഴുകല്‍ ഓര്‍മ്മിപ്പിക്കാന്‍ ഒരുദിവസം

ഇന്ന് ആദ്യത്തെ ലോക കൈകഴുകല്‍ ദിനം

handwashing day
PROPRO
ഈ സ്വാഭാവികമായ രോഗ ആക്രമണം ചെറുക്കാനുള്ള ഏക വഴി ദിവസത്തില്‍ പല തവണ, പ്രത്യേകിച്ച് ആഹാരത്തിനു മുമ്പ്, സോപ്പും ശുദ്ധ ജലവും ഉപയോഗിച്ച് കൈ കഴുകുകയാണ്.

കൈകഴുകല്‍ ദിനാചരണത്തിന്‍റെ ആദ്യവര്‍ഷം സ്കൂള്‍ കുട്ടികളെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ള സ്കൂള്‍ കുട്ടികള്‍ ഈ ദിവസം സോപ്പ് ഉപയോഗിച്ച് കൈകഴുകും. ഈ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും.
സോപ്പിട്ടു കൈകഴുകുക
  ചെറിയൊരു ശീലമാറ്റത്തിലൂടെ - സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിലൂടെ - വയറിളക്കം മൂലമുള്ള മരണ നിരക്ക് 50 ശതമാനം കണ്ട് കുറയ്ക്കാമെന്നാണ് നിഗമനം. വയറിളക്കം, കടുത്ത ശ്വാസകോശ അണുബാധ തുടങ്ങി കുട്ടികളുടെ മരണത്തിനു കാരണമാവുന്ന രോഗങ്ങള്‍ കൈകഴുകലിലൂടെ തന്നെ ഗണ്യമായ      


ഇതൊരു ജീവന്‍ സുരക്ഷാ ശീലമാണെങ്കില്‍ പോലും മിക്ക രാജ്യങ്ങളിലും ആരും ഇത് പാലിക്കാറില്ല, ശീലിപ്പിക്കാന്‍ പ്രയാസമാണുതാനും. 2015 ല്‍ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് മൂന്നില്‍ രണ്ടായി കുറയ്ക്കുക എന്ന സഹസ്രാബ്ദ വികസന ലക്‍ഷ്യവും കൈകഴുകല്‍ ദിനാചരണത്തിനു പിന്നിലുണ്ട്.

ഒരു നല്ല കാര്യം എന്നതിലുപരി സ്വാഭാവികമായ ഒരു ശീലമായി ഇതിനെ മാറ്റാനാണ് ശ്രമം. ലോകമെമ്പാടുമുള്ള വീടുകളിലും സ്കൂളുകളിലും സമൂഹങ്ങളിലും ഈ സന്ദേശം എത്തിക്കും.

ആഹാരത്തിനു മുമ്പും മലമൂത്രവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറ്റാനാണ് യജ്ഞം. ഇത് ഒരു കുത്തിവയ്പ്പോ ദീര്‍ഘകാലത്തെ ഔഷധ സേവയോ നടത്തുന്നതിനേക്കാള്‍ സഹജവും സ്വാഭാവികവും ആയിരിക്കും എന്നാണ് പ്രതീക്ഷ.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :