ഇന്ത്യയില്‍ ലോക ഭക്ഷ്യ ദിനത്തില്‍ ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ് നല്‍കുന്നത്.
തോടുള്ള ഭക്ഷ്യധാന്യങ്ങള്‍ - ചോളം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കുക, അവ മുളപ്പിച്ച് കഴിക്കുക, തവിടുള്ള ധാന്യങ്ങള്‍ - ചമ്പാവരി, ബജ്ര, റാഗി എന്നിവ എന്നും കഴിക്കുക. പാല്‍, തൈര്‍, വെണ്ണ, കടല, എള്ള്, ഉഴുന്ന്, സോയാബീന്‍, കൂണ്, കടല്‍ മീനുകള്‍ എന്നിവ കഴിക്കുക.
അതാത് കാലത്തു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷിക്കുക. ഇവ ഉണ്ടാക്കിയെടുക്കാനായി വീട്ടില്‍ കൃഷി ചെയ്യുക, മല്ലി, തുളസി, ചീര, ഉലുവ എന്നിവ കഴികുക. വെള്ളമൊഴിച്ഛ് പരിപാലിക്കേണ്ടതില്ലാത്ത പേര, വാഴ, മാവ്, പപ്പായ, നാരകം എന്നിവ കൂടുതല്‍ വളര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്നത്