തിരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്താനുള്ള ബി ജെ പി തന്ത്രത്തിൽ സെവാഗ് വീഴുമോ ?

Last Updated: വ്യാഴം, 7 ഫെബ്രുവരി 2019 (17:25 IST)
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് എൻ ഡി എക്ക് അത്ര സുഖകരമായിരിക്കില്ല എന്നാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും, വിവിധ പ്രാദേശിക തിരഞ്ഞെടുപ്പുകളും തെളിയിക്കുന്നത്, അതിനാൽ തന്നെ ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടക്കാൻ സാധിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ തിരഞ്ഞെടുപ്പിൽ തങ്ങളോടൊപ്പം അണിനിരത്താനുള്ള തന്ത്രം മെനയുകയാണ്
ബി ജെ പി.

ഇപ്പോഴിത ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗിനെയും കളത്തിലിറക്കി മത്സരിപ്പിക്കാൻ ബി ജെ പി ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സെവാഗിനെ ഹരിയാനയിലെ റോതക് മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ബി ജെ പിയുടെ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽനിന്നും മത്സരിക്കുന്നവരുടെ സാധ്യതാ പട്ടികയിൽ സെവാഗ് ഇടം‌പിടിച്ചതായാണ് റിപ്പോർട്ടുകൾ.

കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമാണ് റോതക്. കഴിഞ്ഞ മൂന്നുതവണയും കോൺഗ്രസ് നിലനിർത്തിയ മണ്ഡലം. മൂന്ന് തവണയും മത്സരിച്ച് ജയിച്ചത്. ദീപേന്ദ്ര സിങ്ങ് ഹൂഡയാണ് എന്നുതും മണ്ഡലത്തിന്റെ പ്രത്യേകയാണ്. ഈ ആധിപത്യം സെവാഗിനെ കളത്തിലിറക്കി ഇല്ലാതാക്കാം എന്ന കണകൂട്ടലാണ് ബി ജെ പിക്കുള്ളത് എന്നാണ് സൂചന.

സാമൂഹിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നു പറയുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് സെവാഗ് എന്നതിനാൽ താരത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ആരും അത്ര അത്ഭുതത്തോടെയൊന്നും കാണില്ല. എന്നാൽ ബി ജെ പിയുടെ സ്ഥാനാർത്ഥിയായി സെവാഗ് മത്സരിക്കാൻ തയ്യാറാകുമോ എന്നകാര്യമാണ് ഉയരുന്ന ചോദ്യം.

എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകളിലും അഭ്യൂഹങ്ങളിലും സെവാഗ് ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും അഭ്യൂഹങ്ങളുമായി കൂട്ടിവായിക്കണം. സിനിമാ കായിക രംഗത്തുള്ള പ്രമുഖരെ മത്സരത്തിലിറക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. മാധുരി ദീക്ഷിതിനെ മത്സരിക്കാൻ നേരത്തെ ബി ജെ പി ശ്രങ്ങൾ നടത്തിയിരുന്നു. അമിത് ഷാ നേരിട്ട് മാധുരിയുടെ വീട്ടിലെത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു.

എന്നാൽ മത്സരിക്കാൻ ഇല്ലെന്ന് മാധുരി വ്യക്തമാക്കിയതോടെ ഈ ശ്രമ പരാജയപ്പെട്ടു. ഡൽഹിയിൽ നിന്നും ഗൌതം ഗംഭീർ ബി ജെ പിക്കായി മത്സരിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. റിപ്പോർട്ടുകൾക്കിടയിലാണ് ഗംഭീർ സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത് എന്നതും തിരഞ്ഞെടുപ്പുമായാണ് കൂട്ടിവായിക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :