ചുരിദാറിന്റെ മുകളില്‍ മുണ്ട് ധരിക്കുമ്പോള്‍ ചുരിദാര്‍ അല്ലാതാകുന്ന മാജിക്ക് അഥവാ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഡ്രസ് കോഡിന്റെ കഥ

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഡ്രസ് കോഡിന്റെ കഥ

തിരുവനന്തപുരം| Last Modified വ്യാഴം, 1 ഡിസം‌ബര്‍ 2016 (16:03 IST)
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എന്തു വസ്ത്രം ധരിച്ച് വേണമെങ്കിലും പോകാം. പക്ഷേ, ചുരിദാര്‍ ധരിച്ച് പോകാന്‍ പാടില്ല. സാരി നിര്‍ബന്ധമാണ്. ചുരിദാര്‍ ധരിച്ചാണെങ്കില്‍ മേല്‍മുണ്ട് നിര്‍ബന്ധമാണ്. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഡ്രസ് കോഡ് ഇങ്ങനെ പറയാം. സ്ത്രീകള്‍ സാരി ധരിച്ച് വേണം ക്ഷേത്രത്തില്‍ എത്തേണ്ടത് എന്നതാണ് കാലങ്ങളായുള്ള ആചാരം. എന്നാല്‍, കാലം അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ അതിന്റേതായ മാറ്റങ്ങള്‍
വിശ്വാസികളും പ്രതീക്ഷിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം സ്വദേശിയായ റിയ രാജി എന്ന അഭിഭാഷക ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സത്രീകളെ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു ഹര്‍ജി. ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്ക് മുണ്ടും വനിതകള്‍ക്ക് സാരിയുമാണ് ദര്‍ശനവേളയിലെ ആചാരപരമായ വേഷം. ചുരിദാര്‍ ധരിച്ചെത്തുന്നവര്‍ അതിനു മുകളില്‍ മുണ്ട് ധരിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനെതിരെ ആയിരുന്നു റിയ രാജി കോടതിയെ സമീപിച്ചത്.

സെപ്തംബര്‍ 29ന് ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തെക്കുറിച്ച് ഭക്തസംഘടനകളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ എക്സിക്യുട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സിക്യുട്ടിവ് ഓഫീസര്‍ ആയ കെ എന്‍ സതീഷ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പോകാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍, കേരള ബ്രാഹ്‌മണസഭ അടക്കമുള്ള സംഘടനകള്‍ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പിറ്റേദിവസം രാവിലെ തന്നെ പ്രതിഷേധവുമായി ക്ഷേത്രത്തിലെത്തി. ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരെ തടഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആയിരുന്നു ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

വിഷയത്തില്‍ എക്സിക്യുട്ടിവ് ഓഫീസര്‍ കൈക്കൊണ്ടത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും ഭക്തജനങ്ങളുമായും മറ്റും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയില്ലെന്നുമാണ് ആരോപണം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ക്ഷേത്രഭരണസമിതി ചെയര്‍മാനും ജില്ല ജഡ്‌ജിയുമായ കെ ഹരിപാല്‍ എക്സിക്യുട്ടിവ് ഓഫീസര്‍ക്ക് കത്തു നല്കി. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധത്തിനു ശമനമുണ്ടായത്. അതേസമയം, ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും അതുവരെ ചുരിദാര്‍ ധരിച്ച് കയറാമെന്നും കെ എന്‍ സതീഷ് അറിയിച്ചു.

ആചാരവിരുദ്ധമായ വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചത് അശുദ്ധിക്ക് കാരണമാകുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാല്‍, ചുരിദാര്‍ ധരിച്ച് കയറുമ്പോള്‍ ഉണ്ടാകുന്ന അശുദ്ധി ചുരിദാര്‍ ധരിച്ച് അതിനു മുകളില്‍ ഒരു മുണ്ട് ചുറ്റുമ്പോള്‍ എങ്ങനെയാണ് ഇല്ലാതാകുന്നത് എന്നാണ് ഉത്തരവിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്. ചുരിദാര്‍ എന്നല്ല ഏതു വസ്ത്രം ധരിച്ച് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയാലും മേല്‍മുണ്ട് ഉടുത്താല്‍ പ്രവേശനം അനുവദനീയമാണ്. മേല്‍മുണ്ട് വാടകയ്ക്ക് ലഭിക്കും. നല്ല വസ്ത്രം ധരിച്ച് പ്രവേശനം അനുവദിക്കാതെ അതിനുമേല്‍ വാടകയ്ക്ക് എടുത്ത മുണ്ട്, അത് മിക്കവാറും കുറേ ആളുകള്‍ ഉപയോഗിച്ചത് ആയിരിക്കും, ഉടുത്ത് പ്രവേശിക്കാമെന്ന് പറയുന്നതിലെ യുക്തി മനസ്സിലാകാതെ ഇരിക്കുകയാണ് ഡ്രസ് കോഡില്‍ വിശ്വാസമില്ലാത്ത ഭക്തര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...