ഉപഗ്രഹ വേധ മിസൈൽ സാങ്കേതികവിദ്യ ഇന്ത്യ നേടിയത് 2007ൽ; ഈ രംഗത്ത് ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ നേട്ടമല്ല മിഷൻ ശക്തി, പരീക്ഷിക്കാൻ തീരുമാനമെടുത്തത് 2014ൽ എങ്കിൽ പ്രഖ്യാപനത്തിന് തിരഞ്ഞെടുപ്പ് വരെ കാത്തിരുന

Last Updated: വ്യാഴം, 28 മാര്‍ച്ച് 2019 (14:27 IST)
ബഹിരാകശത്തോളം ഇന്ത്യ രാജ്യത്തിന്റെ പ്രതിരോധ ശക്തി ഉയർത്തിയിരിക്കുന്നു. രാജ്യ സുരക്ഷാ രംഗത്തെ ഇന്ത്യയുടെ ഈ നേട്ടം ഏതൊരു പൌരനും അഭിമാനം നൽകുന്നത് തന്നെയാണ്. എന്നാൽ രാജ്യ സുരക്ഷക്കായുള്ള ശാസ്ത്ര സാങ്കേതിക വിദ്യ പോലും തിരഞ്ഞെടുപ്പിൽ വോട്ടുകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ബി ജെ പിയും കേന്ദ്ര സർക്കാരും നടത്തുന്നത്. തങ്ങളുടെ കയ്യിൽ രാജ്യം സുരക്ഷിതമാണ് എന്ന ക്യാം‌പെയിന് കരുത്ത് പകരാൻ കേന്ദ്ര സർക്കാർ ഇന്ത്യൻ പ്രതിരോധ മേഖലയെ ഉപയോഗപ്പെടുത്തുന്നു.

ഉപഗ്രഹ വേധ മിസൈലുകളുടെ സാങ്കേതികവിദ്യ ഇന്ത്യ കൈവരിക്കുന്നത് 2007ലാണ് അതായത് ഒന്നാം യു പി എ സർക്കാരിന്റെ കാലത്ത്. വർഷങ്ങൽ നീണ്ട പഠനങ്ങളും പരീക്ഷണങ്ങളുമായതിനാൽ കേന്ദ്ര സർക്കരുകൾക്കോ പാർട്ടികൾക്കോ പ്രതിരോധ രംഗത്തെ സങ്കേതിക വിദ്യയുടെ നേട്ടത്തിൽ അവകാശവാദം ഉന്നയിക്കാനാകില്ല. പ്രതിരോധ മേഖലകളിലെ പരീക്ഷണങ്ങൾ ഓരോ സർക്കാരിന്റെയും ഭരണകാലത്തിനും അപ്പുറം നീണ്ടുപോകുന്ന ഒരു പ്രകൃയയാണ്.

ഇന്ത്യ സാങ്കേതിവിദ്യ കൈവരിച്ചിരുന്നു എങ്കിൽ പരീക്ഷിക്കാൻ അന്നത്തെ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല. വിദേശ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും, നയപരമായ മറ്റു കാരണങ്ങളും ഇതിന് പിന്നിൽ ഉണ്ടായിരുന്നിരിക്കാം. രാജ്യ പുരോഗതിയെ സംബന്ധിച്ചിടത്തോളം അക്കാര്യങ്ങളും പ്രധാനമാണ്. 2007ൽ ഇന്ത്യ കൈവരിച്ച നേട്ടത്തിന്റെ പരീക്ഷണവും പ്രഖ്യാപനവും മാത്രമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
2014ൽ എൻ ഡി എ അധികാരത്തിൽ വന്ന ഉടൻ ഉപഗ്രഹ വേധ മിസൈൽ പരീക്ഷിക്കാൻ തീരുമാനം എടുത്തിരുന്നു എന്നാണ് പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ വാദം.

സാങ്കേതിക വിദ്യ ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു എന്നും, ചെറുതും വലുതുമായ ബഹിരാകാശ മിസൈലുകൾ ഇന്ത്യ നേരത്തെ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും നിർമല സീതാരാമൻ തന്നെ സമ്മതിക്കുന്നുണ്ട്. ഇന്ത്യയുടെ സുരക്ഷാ മേഖലയിൽ സുപ്രധാന ശക്തി കൂട്ടിച്ചേർക്കപ്പെടുന്ന പരീക്ഷണത്തിൽ രാഷ്ട്രീയ ഭേതമന്യേ എല്ലാവർക്കും സമാനമായ അഭിപ്രായമാണ് ഉണ്ടാവുക. പക്ഷേ എന്തുകൊണ്ട് ഈ പരീക്ഷണവും പ്രഖ്യാപനവും തിരഞ്ഞെടുപ്പ് കാലത്തേക്ക് തന്നെ മാറ്റി വച്ചു എന്ന ചോദ്യം പ്രസക്തമാണ്.

വലിയ സസ്‌പൻസ് നൽകികൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് വന്നത്. രാജ്യത്തെ അഭിസംഭോധന ചെയ്യും എന്നും സുപ്രധാന കാര്യങ്ങൾ വെളിപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്. ഇത്തരത്തിൽ കുറച്ചു നേരത്തേക്ക് വലിയ ഒരു സസ്‌പെൻസ് നൽകിയ ശേഷമാണ് രാജ്യം വിജയകരമായി പരീക്ഷിച്ചതായി പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. പ്രധനമന്ത്രിയുടെ ട്വീറ്റ് വലിയ ചർച്ചയായി. അതിർത്തിയിൽ പാകിസ്ഥാനായുള്ള പ്രശ്നങ്ങൾ രൂക്ഷമാ‍യി നിൽക്കുന്ന സാഹചര്യത്തിൽ അതായിരിക്കം വിഷയം എന്നുപോലും ആളുകൾ സംശയിച്ചു.

പ്രതിരോധ രംഗത്തെ ഒരു നേട്ടം പ്രഖ്യാപിക്കുന്നതിന് ഇത്രത്തോളം നാടകീയമായ ഒരു രീതിക്ക് രാജ്യം ഇതേവരെ സാക്ഷ്യം വഹിച്ചിട്ടില്ല എന്നതാണ് വാസ്തവം. അതു മാത്രമല്ല ഡി ആർ ഡി ഓയാണ് ഈ സങ്കേതിക വിദ്യക്കും പരീക്ഷണങ്ങൾക്കും പിന്നിൽ. ഇത്തരം ഒരു നേട്ടം പ്രഖ്യാപിക്കുമ്പോൾ അത് രാജ്യത്തിനായി ഒരുക്കിഒയ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും പ്രഖ്യാപനത്തിന്റെ ഭാഗമാകാറുണ്ട്. എന്നാൽ പ്രധാനമന്ത്രി തനിച്ചുള്ള ഒരു പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

ഇത് കേന്ദ്ര സർക്കാരിന്റെ നേട്ടമായി ഒതുക്കുന്ന തരത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഇവിടെയാണ് ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരു നീക്കമാണെന്ന് വിമർശനം ഉയരുന്നത്. ബാലാക്കോട്ട് ആക്രമണത്തിന് ശേഷം രാജ്യത്തിന്റെ സംരക്ഷകരാണ് ഞങ്ങൾ എന്ന ക്യാംപെയിന് ബി ജെ പി തുടക്കം കുറിച്ചിട്ടുണ്ട് ആ തിരഞ്ഞെടുപ്പ് ക്യാംപെയിനിന് പകരുകയാണ് പ്രധാനമന്ത്രി എന്ന് പ്രതിപക്ഷം ആരോപിച്ചാൽ എങ്ങനെയാണ്
അതിനെ തെറ്റ് പറയാൻ സാധിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി ...

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി ...

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍
സൂര്യതാപം മൂലം സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍. മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം ...

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...