രാഷ്‌ട്രപതിക്കായി നീക്കിവെച്ച വലിയ കസേരയില്‍ ഇരിക്കില്ലെന്ന് പറഞ്ഞ ലാളിത്യം

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 28 ജൂലൈ 2015 (15:47 IST)
രാജ്യം കണ്ട ഏറ്റവും മികച്ച ടെക്‌നോക്രാറ്റും മാര്‍ഗദര്‍ശിയും മുന്‍ രാഷ്‌ട്രപതിയുമായിരുന്ന എ പി ജെ അബ്‌ദുള്‍ കലാം ലാളിത്യത്തിന്റെ നിറകുടമായിരുന്നു. കഠിനാദ്ധ്വാനം കൊണ്ട് ജീവിതത്തില്‍ ഗിരിശൃംഖങ്ങള്‍ കീഴടക്കിയപ്പോഴും കടന്നുവന്ന വഴികളില്‍ പഠിച്ചെടുത്ത പാഠങ്ങള്‍ എന്നും അദ്ദേഹത്തിന് മാര്‍ഗദീപമായിരുന്നു.

രാഷ്‌ട്രപതി ആയിരുന്നപ്പോള്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹത്തിന് വേദിയിലുള്ള മറ്റ് അതിഥികള്‍ക്ക് ഉള്ളതിനേക്കാള്‍ വലിയ കസേര ആയിരുന്നു നല്കിയത്. എന്നാല്‍, ആ വലിയ കസേരയില്‍ ഇരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

വാരണാസി ഐ ഐ ടിയില്‍ ബിദുദദാന സമ്മേളന ചടങ്ങിലായിരുന്നു സംഭവം. കലാമിനൊപ്പം അന്ന് ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വേദിയില്‍ ഉണ്ടായിരുന്നത് സര്‍വ്വകലാശാലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആയിരുന്നു. ആകെ ഉണ്ടായിരുന്ന അഞ്ച് കസേരകളില്‍ നടുവിലത്തെ കസേര ആയിരുന്നു വലുപ്പം കൂടിയതും വ്യത്യസ്തമായതും. രാഷ്‌ട്രപതിക്കു വേണ്ടി സംഘാടകര്‍ പ്രത്യേകമായി സജ്ജീകരിച്ചതായിരുന്നു ആ കസേര. എന്നാല്‍, പ്രത്യേകമായി തയ്യാറാക്കിയ കസേരയില്‍ ഇരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജനകീയനായ ഇന്ത്യയുടെ രാഷ്‌ട്രപതിയുടെ ലാളിത്യത്തിന്റെ മികച്ച ഒരു ഉദാഹരണമായിരുന്നു ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :