“ചിലര്‍ക്ക് ‘നെരുപ്പ്’ ചിലര്‍ക്ക് ‘വെറുപ്പ്’ ” - ആരാധകര്‍ക്ക് ചെറിയ കലിപ്പ്; നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ‘കബാലി ഡാ’

“ചിലര്‍ക്ക് ‘നെരുപ്പ്’ ചിലര്‍ക്ക് ‘വെറുപ്പ്’ ” - ആരാധകര്‍ക്ക് ചെറിയ കലിപ്പ്; നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ‘കബാലി ഡാ’

ചെന്നൈ| ജെ ജെ| Last Updated: വെള്ളി, 22 ജൂലൈ 2016 (17:44 IST)
സംവിധായകന്റെ പടമാണ് കബാലി. അതുകൊണ്ടു തന്നെ, രജനികാന്തിന്റെ ഡപ്പാംകുത്ത്, പടപടാന്നുള്ള കോമഡികള്‍ തുടങ്ങി രജനികാന്ത് സിനിമകളുടെ സ്ഥിരം ചേരുവകള്‍ തേടുന്നവര്‍ക്ക് കബാലി ഇഷ്‌ടപ്പെടണമെന്നില്ല. മാസ് സിനിമ എന്നതിനേക്കാള്‍ ക്ലാസ് സിനിമയെന്നാണ് നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ കബാലിയെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി പറയുന്നത്.

സംവിധായകന്‍ പാ രഞ്ജിത്തിന്റേതാണ് ചിത്രം. രജനികാന്തിലെ അഭിനേതാവിനെ അടിമുടി കാണിച്ചുതരുന്നു കബാലി. അതേസമയം, സ്റ്റൈല്‍ മന്നന്റെ ആക്ഷനുകള്‍ പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ക്ക് നിരാശയാണ് കബാലി സമ്മാനിക്കുന്നത്. കാരണം, ഇതൊരു മാസ് പടമല്ല ക്ലാസ് പടമാണ് എന്നതു തന്നെ.

സിനിമ കണ്ടവരില്‍ ചിലരുടെ അഭിപ്രായം ഇങ്ങനെ;

“ഒരേ സമയം 'രജനി ജോക്‌സ്‌ ' ഫോര്‍വേഡ് ചെയ്യുകയും , അതേ ഡപ്പാംകുത്ത് സ്റ്റൈല്‍ കാണാന്‍ ടിക്കറ്റെടുക്കുകയും ചെയ്യുന്ന പ്രേക്ഷകന്റെ മുന്നിലേക്കാണ് കബാലി എന്ന സെല്ഫ്‍ കണ്ട്രോ‍ള്ഡ്‍ സിനിമയുമായി പാ. രഞ്ജിത്ത് വരുന്നത്.
ഒരു അല്പ്പാ‍ച്ചിനോ സിനിമയെ ഓര്മി‍പ്പിക്കുന്ന കബാലി.
രജനിയെപ്പോലെ ഒരു സൂപ്പര്‍ താരത്തെ ക്ലാസ് സിനിമയുടെ നാലതിരിലേക്ക് ഒതുക്കിയെടുക്കുക എന്നതാണ് പാ.രഞ്ജിത്ത് എന്ന സംവിധായകന്‍ നേരിട്ട വെല്ലുവിളി. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
രജനിയെന്ന നടനോട് മല്സ‍രിച്ച് അഭിനയിക്കാന്‍ ശ്രമിക്കുന്ന രാധിക ആപ്തെ, ധന്സി‍ക, കിഷോര്‍ എന്നിവര്‍ കൂടിയാണ് കബാലിയുടെ നട്ടെല്ല്.
ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതമാണ് മറ്റൊന്ന്.
പതിഞ്ഞ താളത്തില്‍ ഗിമ്മിക്കുകളില്ലാതെ പറയുന്ന ഗ്യാങ്ങ്സ്റ്റര്‍ സിനിമയാണ് കബാലി. ഒരു പക്ഷേ ഈ ജനുസില്‍ പെടുത്താവുന്ന ആദ്യ തമിഴ് സിനിമയും ഇതാവും.
കട്ട രജനി ഫാന്സി‍ന് പടം ഇഷ്ടപ്പെടാന്‍ സാധ്യത കുറവാണ്. പക്ഷെ കമ്മട്ടിപ്പാടം ഇഷ്ടപ്പെട്ട പ്രേക്ഷകന് തീര്ച്ച‍യായും കബാലി ഇഷ്ടപ്പെടും.
(ഒരു പക്ഷേ കബാലി തമിഴിലെ കള്ട്ട്‍ ക്ലാസിക് സിനിമ ആവാനാണ് സാധ്യത)
..... മഗിഴ്ച്ചി !”

- മിത്രന്‍ വിശ്വനാഥ്, കോട്ടയം

'കബാലി ഒരു ക്ലാസ് പടമാണ്”

- സിജോ ചെമ്മക്കാട്, കോട്ടയം

“ഒരു സ്ത്രീപക്ഷ സിനിമ. മലേഷ്യ പോലുള്ള സ്ഥലങ്ങളിലെ ദളിത് മുന്നേറ്റങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. കബാലി നല്ല സിനിമയാണ്, എന്നാല്‍, ഒരിക്കലും ഇതൊരു തലൈവര്‍ സിനിമയല്ല. സംവിധായകന്റെ പടമാണ്. പാ രഞ്ജിത്തിന്റെ ആദ്യ രണ്ടു സിനിമകള്‍ കണ്ടവര്‍ക്ക് അറിയാം അദ്ദേഹം മൂവി തയ്യാറാക്കുന്ന രീതി. അതു തന്നെയാണ് ചിത്രത്തില്‍ അയാള്‍ പിന്തുടരുന്നതും. ആദ്യപകുതിയില്‍ ചിത്രം കുറച്ച് ലാഗ് ചെയ്യുന്നുണ്ട്. മാസ് ഐറ്റംസ് പ്രതീക്ഷിച്ചു വരുന്ന ആരാധകര്‍ക്ക് അത് ദഹിക്കണമെന്നില്ല. ”

- സി എം നിതിന്‍, ദുബായ്

“ഒരു സാധാരണ പ്രേക്ഷകന് ഇഷ്‌ടപ്പെടും”

- രതീഷ് രാജു, അബുദാബി

“കബാലി ഒരു മോശം പടമാണ്. അതില്‍ രജനി സ്റ്റൈല്‍ ഒന്നും കാണാനില്ല”

- അനീഷ് കെ മാത്യു, ദുബായ്

‘കബാലി ഒരു ശരാശരി പടമാണ്. രജനി ആരാധകരെ തൃപ്‌തിപ്പെടുത്തും. സെക്കന്‍ഡ് ഹാഫ് ലാഗ് ചെയ്യുന്നുണ്ട്. സാങ്കേതികമായി ചിത്രം അത്ര മികച്ചതല്ല. പക്ഷേ, ബി ജി എം നന്നായിട്ടുണ്ട്. പടം നിര്‍ത്തുന്നത് സ്ഥിരം രജനി പടങ്ങളില്‍ നിന്നും വ്യത്യസ്തമായാണ്. സംവിധായകന്റെ സാന്നിധ്യം അവിടെ ദൃശ്യമാണ്”

- ഡാറ്റസ് വേലായുധന്‍, മലപ്പുറം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...