പലര്‍ക്കും എന്നോട് അസൂയ

PRO
ബോളിവുഡിലെ പലര്‍ക്കും എന്നോട് കടുത്ത അസൂയയാണ്. ഭാഗ്യവശാല്‍ ഹിന്ദിയില്‍ ഞാനൊരു ഹിറ്റ്‌മേക്കറാണ്. ഇന്ത്യന്‍ സിനിമയുടെ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ച് നോക്കുക. ഹിന്ദി ബെല്‍‌റ്റില്‍ വിജയം കൈവരിച്ച ഏക ദക്ഷിണേന്ത്യന്‍ സംവിധായകനാണ് ഞാന്‍. ഒരു ഹിന്ദി സംവിധായകന് ലഭിക്കാവുന്നതിലും കൂടുതല്‍ ഞാന്‍ നേടിയെടുത്തിട്ടുണ്ട്. ഇതുകൊണ്ട് തന്നെയാണ് പലര്‍ക്കും എന്നോട് അസൂയ.
പ്രിയദര്‍ശന്‍
******************

PRO
കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ കേരളത്തിന്റെ നദിയില്‍ അണക്കെട്ടു നിര്‍മ്മിക്കുന്നതിനെക്കുറിച്ച്‌ പഠനം നടത്തുന്നതിനെ തമിഴ്‌നാട്‌ ചോദ്യം ചെയ്യേണ്ട കാര്യമില്ല. ഇതു സംബന്ധിച്ച തമിഴ്‌നാടിന്റെ ആശങ്ക അര്‍ത്ഥശൂന്യമാണ്‌. മുല്ലപ്പെരിയാറില്‍ നിലവിലുള്ള ഡാമിന്റെ മുകളിലല്ല, മറിച്ച്‌ അവിടെ നിന്ന്‌ 1300 അടി താഴെയാണ്‌ പുതിയ ഡാം സ്ഥാപിക്കാനുള്ള പഠനം. 1979ല്‍ കേരളവും തമിഴ്‌നാടും ഉഭയകക്ഷി സമ്മതപ്രകാരം അംഗീകരിച്ച സ്ഥലത്താണിത്‌.
എന്‍ കെ പ്രേമചന്ദ്രന്‍
******************
PRO
ചെലവുചുരുക്കലുകളുടെ ഭാഗമായി മന്ത്രിമാരെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്നിറക്കിവിട്ട കോണ്‍ഗ്രസ്‌ നാലു വനിതാ കോളേജുകളില്‍ പോയി രണ്‌ട്‌ കൈകൊടുക്കാന്‍ ഒന്നരക്കോടി ചിലവിട്ട മകനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി തയ്യാറാകണം. തേക്കടി ദുരന്തം ഉണ്‌ടായപ്പോള്‍ മൃതദ്ദേഹങ്ങള്‍ കൊണ്‌ടുപോകുന്നതിനായി വായു സേനയുടെ വിമാനം ചോദിച്ചപ്പോള്‍ സാമ്പത്തിക നിയന്ത്രണത്തിന്‍റെ പേരിലാണ്‌ അത്‌ നല്‍കാതിരുന്നത്‌. ആ നിയന്ത്രണം രാഹുലിന്‍റെ കാര്യത്തില്‍ ഉണ്‌ടായില്ല.
എ കെ ബാലന്‍
******************

PRO
മുംബൈ ആക്രമണം സംബന്ധിച്ച അന്വേഷണം വൈകാന്‍ കാരണം ഇന്ത്യയാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്ഥാന്‍ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ട്. ഇന്ത്യ പ്രസ്താവനകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ആദ്യം സക്കീര്‍ റഹ്‌മാന്‍ ലഖ്‌വി ആണ് ആക്രമണത്തിന്‍റെ സൂത്രധാരനെന്ന് പറഞ്ഞ ഇന്ത്യ ഇപ്പോള്‍ ഹാഫിസ് സയിദിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാശ്മീര്‍ വിഷയത്തില്‍ നിന്ന് ആഗോള ശ്രദ്ധ തിരിക്കാന്‍ പാകിസ്ഥാനെതിരെ നടത്തുന്ന സംഘടിത പ്രചരണത്തിന്‍റെ ഭാഗമാണിത്
റഹ്‌മാന്‍ മാലിക്
******************

PRO
പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഉത്തരവാദിത്വം ഇന്ത്യയ്ക്കല്ല. പാകിസ്ഥാനിലോ ലോകത്തിലെ മറ്റേതെങ്കിലും ഭാഗത്തോ ഇന്ത്യ ഭീകര പ്രവര്‍ത്തനം നടത്തുന്നില്ല. ഇന്ത്യക്കെതിരെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തത് ആണെന്ന് പാകിസ്ഥാന്‍ ജനതയ്ക്കും സര്‍ക്കാരിനും അറിയാം.
മന്‍‌മോഹന്‍ സിംഗ്
******************

PRO
കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോടോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടോ പ്രത്യേകിച്ച് ഒരു താല്പര്യവും ഉള്ള ആളായിരുന്നില്ല സെബാസ്റ്റിയന്‍ പോള്‍. അദ്ദേഹം ജനതാ പാര്‍ട്ടിക്കാരനും സ്വതന്ത്ര ബുദ്ധ്ജീവിയുമായിരുന്നു. ലത്തീന്‍ കത്തോലിക്കനാണ്, പള്ളിയില്‍ പോകാറുമുണ്ട്. എങ്കിലും മെത്രാന്‍‌മാരുടെ കൈമുത്താനോ പള്ളിക്കമ്മിറ്റികളില്‍ ഭാരവാഹിയാകാനോ താല്പര്യം കാണിച്ചിരുന്നില്ല.
PRATHAPA CHANDRAN|
‘ആഴ്ചമേള’ പംക്തിയില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, മന്ത്രിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, എകെ ബാലന്‍, പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്, പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക്, മാധ്യമ പ്രവര്‍ത്തകനായ രാജേശ്വരി തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

കെ രാജേശ്വരി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :