സുമീഷ് ടി ഉണ്ണീൻ|
Last Updated:
തിങ്കള്‍, 17 ഡിസംബര്‍ 2018 (15:46 IST)
ബാങ്കിലെ പണം ഉപയോഗിച്ച് ലോട്ടറി ടിക്കറ്റെടുത്ത
എസ് ബി ഐ ബാങ്ക് മാനേജർ പിടിയിൽ. എസ്ബഐയുടെ കൊൽക്കത്തയിലെ മെമാരി ബ്രാഞ്ചിലാണ് സംഭവം ഉണ്ടായത്. ബാങ്കിൽ സീനിയർ മാനേജറായിരുന്ന തരക് ആണ് ബാങ്കിൽ നിന്നും പണം മോഷ്ടിച്ചതിന് പിടിയിലായത്. ബാങ്കിൽ സൂക്ഷിച്ചിരുന്ന 84 ലക്ഷം വരുന്ന പത്തുരൂപ കോയിനുകൾ ഓരോ ദിവസവും മോഷ്ടിച്ച് ഇയാൾ ലോട്ടറി ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കുകയായിരുന്നു.
17 മാസംകൊണ്ട് ശരാശരി ഓരോ ദിവസവും ഇയാൾ 2000 കോയിനുകൾ ബാങ്കിൽ നിന്നും കടത്തിയതായാണ് കണ്ടെത്തിയത്.
പുറമെ മാന്യമായ സ്വഭാവമായിരുന്നു തരകിന്. ആരും ഇയളെ കുറിച്ച് മോഷം അഭിപ്രായം പറയാറുണ്ടായിരുന്നില്ല. ജോലിയിലും ഒരു തരത്തിലുള്ള ചീത്തപ്പേരും കേട്ടിട്ടില്ല. പക്ഷേ ലോട്ടറിയോടും ചൂതാട്ടത്തോടുമുള്ള ഭ്രമം തരകിനെ കള്ളനാക്കി മാറ്റുകയായിരുന്നു.
നവംബർ മാസത്തിൽ ഓഡിറ്റ് നടന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഓഡിറ്റിൽ വലിയ ക്രമക്കേട് കണ്ടെത്തി. വലിയ അളവിൽ ഉണ്ടായിരുന്ന നാണയതുട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയപ്പോൾ പണത്തിന്റെ അളവിൽ കുറവ് കണ്ടെത്തുകയായിരുന്നു. ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയതോടെ തരക് പിന്നീട് ബാങ്കിലേക്ക് വരാതായി. ഇതോടെ ബ്രാഞ്ച് മാനേജർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തരക് കുറ്റം സമ്മതിച്ചിട്ടുണ്ട്. താൻ തനിച്ചാണ് കവർച്ച നടത്തിയത് എന്നും മോഷ്ടിച്ച പണം മുഴുവനും ലോട്ടറി എടുക്കുന്നതിനായാണ് ചിലവഴിച്ചത് എന്നും തർക് പൊലീസിന് മൊഴി നൽകി.