‘കുട്ടികളെ നഗ്നരാക്കി, കോടാലി ഉപയോഗിച്ച് തല അറുത്തുമാറ്റി’; സീരിയല്‍ കില്ലര്‍ അറസ്‌റ്റില്‍

 police , village , girl , പൊലീസ് , പെണ്‍കുട്ടി , യുവാവ്
ലതേഹാർ| Last Modified ശനി, 13 ജൂലൈ 2019 (11:50 IST)
കാണാതായ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹം തലയറുത്ത് മാറ്റി, നഗ്നമായ നിലയില്‍ കണ്ടെത്തി. ജാർഖണ്ഡിലെ ലതേഹാർ ജില്ലയിലാണ് സംഭവം. കൊല നടത്തിയ 35 കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം വിഫലമായതോടെയാണ് പ്രതി കൊല നടത്തിയത്. 2009ൽ അമ്മാവനെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് പ്രതി വീണ്ടും ക്രൂരമായ കൊലപാതകം നടത്തിയത്.

ബുധനാഴ്‌ച രാത്രി മുതലാണ് 11 വയസ്സുള്ള ആണ്‍കുട്ടിയുടെയും 10 വയസ്സുള്ള പെണ്‍കുട്ടിയുടെയും കാണാതായത്. ഇവര്‍ക്കായി ബന്ധുക്കളും സമീപവാസികളും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വ്യാഴാഴ്‌ച
പ്രതിയുടെ വീടിനോട് ചേര്‍ന്നുള്ള പ്രദേശത്തു നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.


ഒരു കുട്ടിയുടെ കാൽ മണ്ണിൽ നിന്നു പുറത്തു വന്ന നിലയിൽ കണ്ട അയൽവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വീടിന്റെ മറ്റൊരു വശത്ത് രണ്ടാമത്തെ മൃതദേഹവും മറവ് ചെയ്‌തതായി പ്രതി വ്യക്തമാക്കി.

ബുധനാഴ്‌ച രാത്രി വീടിനോട് ചേര്‍ന്നുള്ള പ്രതിയുടെ കടയിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയം അപ്രതീക്ഷിതമായി ആണ്‍‌കുട്ടിയും എത്തി. ഇരുവരെയും വീടിന്റെ അകത്തേക്ക് വലിച്ചിഴച്ച് കൊണ്ടു നഗ്‌നയാക്കിയ ശേഷം കോടാലി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു.

പ്രതിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആയുധം കണ്ടെത്തി. മുറിയിലെ തറയില്‍ രക്തം തളം കെട്ടി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ബുധനാഴ്ച രാത്രി പതിവില്ലാതെ അര്‍ധരാത്രിയിലും ഈ വീട്ടില്‍നിന്ന് വെളിച്ചം കണ്ടിരുന്നതായി ഗ്രാമീണര്‍ പൊലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :