മുസാഫര്‍നഗര്‍|
Last Modified ശനി, 14 സെപ്റ്റംബര്‍ 2019 (18:10 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. പതിനഞ്ചുകാരിയാണ് പീഡനത്തിന് ഇരയായത്.
പെണ്‍കുട്ടി തനിച്ചാണെന്ന് തിരിച്ചറിഞ്ഞ ഇരുപതുകാരന് വിട്ടിലെത്തി. കുട്ടി ബഹളം വെച്ചതോടെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
സംശയകരമായ സാഹചര്യത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയ യുവാവിനെ സമീപവാസികള്‍ പിടികൂടി. ഇതിനിടെയണ് കുട്ടി ബലാത്സംഗത്തിന് ഇരയായതായി അറിഞ്ഞത്.
പീഡനം നടന്നുവെന്ന് വ്യക്തമായതോടെ യുവാവിനെ സമീപവാസികള്‍ മര്‍ദ്ദിച്ചു. വിവരമറിഞ്ഞ് എത്തിയ പൊലീസാണ് പ്രതിയെ നാട്ടുകാരില്‍ നിന്നും മോചിപ്പിച്ചത്.