സഞ്ജുവും ഭുവിയും തിരിച്ചെത്തുന്നു, ഒപ്പം റിയാൻ പരാഗും, ഓസീസിനെതിരെ ഒരുങ്ങുന്നത് ഇന്ത്യയുടെ സർപ്രൈസ് ടീം

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 നവം‌ബര്‍ 2023 (19:13 IST)
ലോകകപ്പിന് തൊട്ടുപിന്നാാലെ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ സര്‍െ്രെപസ് ടീമിനെയാകും ഇന്ത്യ ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പരമ്പരയായതിനാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലെ പല താരങ്ങളും ടീമില്‍ ഭാഗമാകില്ല. ഈ സാഹചര്യത്തിലാണ് മലയാളി താരം സഞ്ജു സാംസണ്‍ അടങ്ങുന്ന ടീമിന് സാധ്യതയേറിയിരിക്കുന്നത്.

ഇക്കഴിഞ്ഞ സയ്യ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ രാജസ്ഥാന്‍ റോയല്‍സ് താരം കൂടിയായ യുവതാരം റിയാന്‍ പരാഗ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിലെ 10 മത്സരങ്ങളില്‍ നിന്നും 510 റണ്‍സാണ് പരാഗ് അടിച്ചെടുത്തത്. പരാഗിനെ കൂടാതെ വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരെയും ഇന്ത്യ തിരിച്ചുവിളിച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാത്യു വെയ്ഡാണ് ഓസീസിന്റെ ടി20 ടീമിനെ നയിക്കുന്നത്. ലോകകപ്പില്‍ കളിക്കുന്ന 8 ഓസീസ് താരങ്ങളും ടീമിലുണ്ട്. നായകന്‍ പാറ്റ് കമ്മിന്‍സ്, പേസര്‍മാരായ ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്,മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്കാണ് ടീം വിശ്രമം അനുവദിച്ചിട്ടുള്ളത്. ഇവരല്ലാതെയുള്ള മറ്റ് താരങ്ങള്‍ ഓസീസ് ടീമിലുണ്ടാകും. മാത്യു ഷോര്‍ട്ട്, സീന്‍ അബോട്ട്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ് എന്നിവരാകും ഓസീസ് ടീമിലെ പേസര്‍മാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :