അന്തിമവിജയം നല്ല ഹൃദയം ഉള്ളവർക്കായിരിക്കും, ലോകകപ്പ് തോൽവിക്ക് പിന്നാലെ മുഹമ്മദ് ഷമിയുടെ മുൻഭാര്യ, രൂക്ഷവിമർശനം

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 നവം‌ബര്‍ 2023 (18:18 IST)
ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ കിരീടം നഷ്ടപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ലോകകപ്പിലുടനീളം മികച്ച പ്രകടനം നടത്തിയ ടീം ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയത് വലിയ വേദനയാണ് ആരാധകര്‍ക്കുണ്ടാക്കിയിരിക്കുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സിന് പുറത്തായപ്പോള്‍ 7 ഓവര്‍ ബാക്കിനില്‍ക്കെയാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. ഇപ്പോഴിതാ മത്സരശേഷം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ നടത്തിയ പ്രതികരണമാണ് ചര്‍ച്ചയായിരിക്കുന്നത്.

ലോകകപ്പിലെ ഫൈനല്‍ തോല്‍വിയില്‍ ആശ്വാസവാക്കുകളുമായാണ് പ്രതികരണങ്ങള്‍ അധികം എത്തിയതെങ്കിലും ഇന്ത്യന്‍ തോല്‍വിയില്‍ ഷമിയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് ഹസിന്‍ ജഹാന്റെ പ്രതികരണം. അന്തിമ വിജയം നല്ല ഹൃദയം ഉള്ളവര്‍ക്കായിരിക്കുമെന്നാണ് ഹസിന്‍ ജഹാന്‍ വീഡിയോയില്‍ പരാമര്‍ശം നടത്തിയത്. ഗംഭീര പ്രകടനമാണ് ലോകകപ്പില്‍ ഷമി നടത്തിയതെന്ന് എല്ലാ ഭാഗത്ത് നിന്നും പ്രതികരണം വരുന്നതിനിടെയാണ് ഹസിന്റെ ഈ പ്രതികരണം.

നേരത്തെ ഈ ലോകകപ്പ് ഇന്ത്യ നേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഷമി ഹീറോ ആകരുതെന്ന് ആഗ്രഹിക്കുന്നുവെന്നും രാജ്യത്തിനായി മികവ് കാണിക്കുന്നത് പോലെ ഷമി നല്ലൊരു ഭര്‍ത്താവും അച്ചനുമായിരുന്നെന്ന് ആഗ്രഹിക്കുന്നതായും ഹസിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് ലോകകപ്പ് നേടാനായില്ലെങ്കിലും ഷമി ലോകകപ്പ് ഹീറോയായി മാറിയതാണ് മുന്‍ ഭാര്യയെ അസ്വസ്ഥയാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :