ലോകകപ്പ് ഇനി ആര് ജയിച്ചാലും എനിക്കൊന്നുമില്ല, ഫൈനൽ കാണില്ലെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകൻ

അഭിറാം മനോഹർ| Last Modified വെള്ളി, 17 നവം‌ബര്‍ 2023 (18:17 IST)
ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിലെ ആവേശകരമായ ലോ സ്‌കോറിംഗ് ത്രില്ലറില്‍ തോറ്റതിന്റെ ആഘാതത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം. ഫീല്‍ഡിങ്ങിലെ പിഴവുകളായിരുന്നു കൈയ്യില്‍ ഒതുങ്ങേണ്ട മത്സരം കൈവിടുന്നതില്‍ കാരണമായി മാറിയത്. ഇതോടെ 1992ലും 1999ലും 2015ലും തോറ്റ ദക്ഷിണാഫ്രിക്ക ഇന്നലെയും തോല്‍വി ഏറ്റുവാങ്ങി. സെമിയില്‍ തോറ്റതിന് പിന്നാലെ ഇനി ഫൈനലില്‍ ആര് കിരീടം നേടിയാലും തനിക്കൊന്നുമില്ലെന്ന് തുറന്ന് സംസാരിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ റോബ് വാള്‍ട്ടര്‍.

ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ സെമിഫൈനല്‍ തോല്‍വിക്ക് ശേഷമായിരുന്നു വാള്‍ട്ടറിന്റെ പ്രതികരണം. സത്യസന്ധമായി പറഞ്ഞാന്‍ ഞാന്‍ ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍ കാണാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. ഇനി ലോകകപ്പില്‍ ആര് കിരീടം നേടിയാലും എനിക്കൊന്നുമില്ല. പക്ഷേ ഇന്ത്യ ലോകകപ്പ് നേടിയാല്‍ അത് നല്ലകാലം. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമാണ് അവരുടേത്. വാള്‍ട്ടര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :