സഹീർ ഖാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു

 സഹീർ ഖാൻ , ടീം ഇന്ത്യ , ഇന്ത്യന്‍ ക്രിക്കറ്റ് ടീം , സച്ചിന്‍
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (12:19 IST)
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മികച്ച പേസര്‍മാരില്‍ ഒരാളായ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു. 2000 മുതല്‍ ഇന്ത്യക്കായി ടെസ്റ്റിൽ 311 വിക്കറ്റും ഏകദിനത്തിൽ 282 വിക്കറ്റുകളും നേടിയ ഇടംകൈയ്യൻ പേസറാണ് സഹീർ.

ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ധാക്കയിലും ഏകദിനത്തിൽ കെനിയക്കെതിരെ നെയ്റോബിയിലുമായി അരങ്ങേറ്റം കുറിച്ച സഹീര്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഇടംകൈയ്യൻ പേസറാണ്. മികച്ച രീതിയില്‍ പന്തെറിയുന്ന സഹീറിനെ പരുക്ക് കൂടുതലായും വലച്ചതോടെ പലപ്പോഴും ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. 2003, 2004 വര്‍ഷങ്ങളില്‍ പരുക്ക് ഗുരുതരമായി പുറത്ത് പോകേണ്ടി വന്നെങ്കിലും 2005ല്‍ ടീമില്‍ തിരികെ എത്തുകയും ചെയ്‌ത താരമാണ് സഹീര്‍.

ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും പരുക്കും ഫോം ഇല്ലായ്‌മയും വലച്ചതോടെ 2005–ൽ തന്നെ ടീമില്‍ നിന്നും വീണ്ടും പുറത്തേക്ക് പോകേണ്ടിവന്നു. തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച സഹീര്‍ മികച്ച പ്രകടനം നടത്തുകയും വീണ്ടും ടീമിലേക്ക് തിരിച്ചെത്തുകയുമായിരുന്നു.

പന്ത് രണ്ട് ദിശയിലേക്കും സിംഗ് ചെയ്യിക്കാനുള്ള കഴിവ് മുതലെടുത്ത് പന്തെറിഞ്ഞ സഹീര്‍ പിന്നീട് ഇന്ത്യന്‍ ടീമിന്റെ ഒന്നാം ബോളറായി തീരുകയും ചെയ്‌തു. ഏകദിനങ്ങളും ടെസ്‌റ്റുകളിലും ആദ്യ ഓവറുകളിലെ അപകടകാരിയായ ബോളറായി തീര്‍ന്നും അദ്ദേഹം. ബോളിംഗിന് ഒപ്പം ബാറ്റിംഗിലും മികച്ച പ്രകടനങ്ങള്‍ നടത്തിയ താരം കൂടിയായ സഹീര്‍ ടെസ്റ്റ് മൽസരത്തിൽ പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോർഡ് നേടിയ താരം കൂടിയാണ്. 2011 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ പ്രധാന ബോളറായിരുന്നു സഹീർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :