തോല്‍വിയെ ചൊല്ലി ധോണിയും കോഹ്‌ലിയും തമ്മില്‍ വാക്കേറ്റം

 വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , ടീം ഇന്ത്യ , ക്രിക്കറ്റ് , കന്‍പുര്‍
കാണ്‍പുര്‍| jibin| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (10:21 IST)
ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും വൈസ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും തമ്മിലുള്ള വാക്കുതര്‍ക്കം മറനീക്കി പുറത്തേക്ക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് മുമ്പ് ബാറ്റിംഗ് ക്രമത്തിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായിട്ടാണ് വിവരം.


ആദ്യ ഏകദിനത്തിന് മുന്നോടിയായി നടന്ന ടീം മീറ്റിംഗില്‍ ധോണിയുടെ സംഘത്തിലില്ലാത്ത അജിന്‍ക്യാ രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ടീം ഡയറക്ടര്‍ രവി ശാസ്ത്രി നിര്‍ബന്ധം പിടിച്ചതോടെ മൂന്നാം നമ്പറില്‍ രഹാനെയെ ഇറക്കാമെന്ന് ധോണി പറഞ്ഞതാണ് കോഹ്‌ലിയെ ചൊടിപ്പിച്ചത്. തന്റെ പ്രിയപ്പെട്ട വണ്‍ഡൗണ്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ കൊഹ്‌ലി തയ്യാറായില്ല. ഇതേ തുടര്‍ന്ന് മീറ്റിംഗില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്‌തെങ്കിലും മൂന്നാം നമ്പറായി രഹാനെയെ ഇറക്കുമെന്ന് ധോണി വ്യക്തമാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മൂന്നാം സ്ഥാനം കൈവിട്ട് നാലാമനായി ക്രീസിലെത്തിയ കോഹ്‌ലിക്ക് 18 പന്തില്‍ 11 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 36 മുതല്‍ 40 ഓവര്‍വരെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം തോല്‍ വിക്ക് കാരണമായെന്നും ധോണി പറയുകയും ചെയ്‌തത് കോഹ്‌ലിക്ക് നേരെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മത്സര ശേഷമായിരുന്നു ധോണിക്കെതിരെ കോഹ്‌ലി പ്രതികരണം നടത്തിയത്. തീരുമാനമെടുക്കുന്നതിലെ വ്യക്തത ഇല്ലായ്‌മയാണ് തോല്‍വിക്ക് കാരണമായതെന്നാണ് പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി കൂടുതല്‍ പറയുന്നില്ലെങ്കിലും കളി സൂക്ഷ്‌മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും വൈസ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :