ഭയാനകമായ നിമിഷത്തിലൂടെയാണ് താന്‍ കടന്നു പോയത്: യുവരാജ്

 യുവരാജ് സിംഗ് , രാജ്യാന്തര ക്രിക്കറ്റ്, ടീം ഇന്ത്യ , ക്രിക്കറ്റ് , ധോണി
കൊല്‍ക്കത്ത| jibin| Last Updated: തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (15:10 IST)
രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കേണ്ടിവന്ന സമയത്തെക്കുറിച്ച് യുവരാജ് സിംഗ്. പഴയ ഫോമിലേക്ക് തിരിച്ചുവരാനുള്ള സമ്മർദ്ദം എപ്പോഴുമുണ്ട്. എന്നാല്‍ കടന്നുപോയ ഓരോ നിമിഷവും ഭയാനകമായിരുന്നു. പക്ഷേ അവയൊന്നും തന്റെ ജീവിതത്തെ ദോഷകരമായി ബാധിച്ചില്ല. രാജ്യാന്തര ക്രിക്കറ്റിൽ ഇതു സ്വാഭാവികമാണെന്നും യുവരാജ് പറഞ്ഞു.

ക്രിക്കറ്റിൽ നിന്നും മാറിനിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായി. പഴയ പ്രകടനങ്ങളും റെക്കോർഡുകളും നമ്മളിൽ നിന്നും വീണ്ടും ഉണ്ടായേക്കുമെന്നു ജനങ്ങൾ എപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. സമയമാകുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. ആഭ്യന്തര ക്രിക്കറ്റിൽ തനിക്ക് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ സാധിച്ചു. ഇതുവഴി ആത്‌മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചുവെന്നും യുവരാജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :