രോഹിത്തിനെ ‘പുറത്താക്കി’ കോഹ്‌ലിയുടെ സ്‌ക്വാഡ്; ഇത് ഹിറ്റ്‌മാന്റെ ട്വീറ്റിനുള്ള മറുപടിയോ ?

  virat kohli , team india , cricket , dhoni , rohit sharma , രോഹിത് ശര്‍മ്മ , കോഹ്‌ലി , ഇന്ത്യന്‍ ക്രിക്കറ്റ് , രവീന്ദ്ര ജഡേജ
ഫ്ലോറി‍ഡ| Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (13:12 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള ബന്ധം വഷളായെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പര ആരംഭിക്കാന്‍ പോകുന്നത്.

പോരാട്ടത്തിനായി ഇന്ത്യന്‍ ടീം അമേരിക്കയിലേക്ക് വിമാനം കയറുന്നതിന് മുമ്പ് കോഹ്‌ലി നടത്തിയ വാര്‍ത്താ സമ്മേളനവും അതിനു പിന്നാലെ രോഹിത്തിട്ട ട്വീറ്റും ആരാധകരെ ആശങ്കപ്പെടുത്തി.

ഇതിനു പിന്നാലെ ഫ്ലോറിഡയില്‍ നിന്ന് സഹതാരങ്ങളെ ഒപ്പം നിര്‍ത്തി സ്‌ക്വാഡ് എന്ന പേരില്‍ കോഹ്‌ലി ട്വീറ്ററിലിട്ട ഒരു ചിത്രമാണ് ഇപ്പോള്‍ വീണ്ടും വിവാദമായത്. ചിത്രത്തില്‍ വിരാടിനൊപ്പം യുവതാരങ്ങളായ നവ്‌ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്, ശ്രേയാസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കെ എല്‍ രാഹുല്‍ എന്നിവരുണ്ട്.

എന്നാല്‍, ടീമിലെ മുതിര്‍ന്ന താരമായ രോഹിത് ശര്‍മ്മ ചിത്രത്തിലില്ല. ഇതോടെ ഹിറ്റ്‌മാന്‍ എവിടെ എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തുവന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നു എന്നായിരുന്നു ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍.

ടീമില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കോലിയെയും ഭാര്യ അനുഷ്ക ശര്‍മയെയും പിന്തുടരുന്നത് അവസാനിപ്പിച്ചത്. പിന്നാലെ പത്രസമ്മേളനത്തില്‍ രോഹിത്തുമായി പ്രശ്‌നങ്ങളില്ലെന്ന് കോഹ്‌ലി പറഞ്ഞു.

എന്നാല്‍, ആ സമയത്തൊന്നും നിലപാടറിയിക്കാന്‍ മടി കാണിച്ചിരുന്ന രോഹിത്ത് പിന്നീട് ട്വീറ്റ് ചെയ്‌തിരുന്നു.
“ഞാനിറങ്ങുന്നത് എന്റെ ടീമിനായി മാത്രമല്ല, എന്റെ രാജ്യത്തിന് വേണ്ടികൂടിയാണ്”- എന്നായിരുന്നു രോഹിതിന്റെ ട്വീറ്റ്.

അതേസമയം, രോഹിത്തും കോഹ്‌യും തമ്മിൽ ഉണ്ടെന്നു പറയപ്പെടുന്ന പിണക്കം തീർക്കാൻ ബിസിസിഐ ശ്രമം നടത്തുന്നുണ്ട്. ബിസിസിഐ സിഇഒ രാഹുൽ ജോഹ്‌റി യുഎസിലെത്തി രോഹിത്തിനെയും കോഹ്‌ലിയെയും കാണുമെന്നാണ് റിപ്പോർട്ട്. ലോകകപ്പ് സെമിയിലെ തോല്‍‌വിയും, കോഹ്‌ലിയും ശാസ്‌ത്രിയും കൂടിയാലോചനയില്ലാതെ സ്വന്തമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതുമാണ് രോഹിത്തിനെ ചൊടിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :