ഏകദിന ഫോർമാറ്റ് മടുപ്പിക്കുന്നു, ഒഴിവാക്കണമെന്ന് വസീം അക്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ജൂലൈ 2022 (16:54 IST)
ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിൻ്റെ ഏകദിനക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള തീരുമാനം വലിയ ചർച്ചകളാണ് ക്രിക്കറ്റ് ലോകത്തിന് തുറന്നിട്ടത്. തുടർച്ചയായി മത്സരങ്ങൾ സംഘടിപ്പിക്കുന്നത് താരങ്ങളെ മടുപ്പിക്കുന്നുവെന്നും ഫ്രാഞ്ചൈസി ലീഗുകൾ നിയന്ത്രണങ്ങളില്ലാതെ നടത്തുന്നത് ഏകദിന ക്രിക്കറ്റിൻ്റെ നാശത്തിലേക്ക് നയിക്കുമെന്നും ഒരു കൂട്ടം ബാധിക്കുന്നു.

ഇപ്പോഴിതാ ക്രിക്കറ്റ് കലണ്ടറിൽ നിന്ന് ഏകദിന മത്സരങ്ങൾ തന്നെ ഒഴിവാക്കണമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ നായകനായ വസീം അക്രം.ഏകദിനത്തിൽ നിന്നും വിരമിക്കാനുള്ള സ്റ്റോക്സിൻ്റെ തീരുമാനത്തെ പിന്തുണച്ച വസീം അക്രം തനിക്ക് ഏകദിന മത്സരങ്ങൾ വളരെ വിരസമായാണ് ഇപ്പോൾ തോന്നുന്നതെന്ന് വ്യക്തമാക്കി. ടി20 മത്സരങ്ങളാണ് എളുപ്പമെന്നും 50 ഓവർ മത്സരങ്ങൾ കളിക്കുക എന്നത് ഏത് താരത്തെയും മടുപ്പിക്കുമെന്നും വസീം അക്രം പറഞ്ഞു. ലോകമെമ്പാടും ഒരുപാട് ലീഗുകളുണ്ട്. ധാരാളം പണം ലഭിക്കുന്നു. ഇത് ആധുനിക ക്രിക്കറ്റിൻ്റെ ഭാഗമാണ്. ഏകദിനക്രിക്കറ്റ് കാലാഹരണപ്പെട്ടെന്ന് ഞാൻ കരുതുന്നു. അക്രം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :