വിരാട് കോലി സെഞ്ചുറിയടിച്ചിട്ട് എത്രനാളായി? റണ്‍ മെഷിന്റെ വേഗത കുറഞ്ഞോ?

രേണുക വേണു| Last Modified ഞായര്‍, 20 ജൂണ്‍ 2021 (20:40 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 217 ല്‍ അവസാനിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി 132 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയാണ് പുറത്തായത്. അര്‍ധ സെഞ്ചുറി സ്വന്തമാക്കാന്‍ കോലിക്ക് സാധിച്ചില്ല.

ക്രിക്കറ്റില്‍ റണ്‍ മെഷീന്‍ എന്നാണ് കോലിയുടെ അപരനാമം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഒട്ടേറെ റെക്കോര്‍ഡുകള്‍ കോലി ഇതിനോടകം മറികടന്നു. നൂറ് സെഞ്ചുറിയെന്ന സച്ചിന്റെ അപൂര്‍വനേട്ടം കൂടി കോലി അതിവേഗം മറികടക്കുമെന്നാണ് ഒരു വര്‍ഷം മുന്‍പ് വരെ അദ്ദേഹത്തിന്റെ ആരാധകര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച് മത്സരങ്ങളായി കോലിക്ക് മോശം സമയമാണ്. പല മത്സരങ്ങളിലും സെഞ്ചുറിക്ക് അരികെ വിക്കറ്റ് നഷ്ടമായി.

സെഞ്ചുറിയില്ലാത്ത 45 ഇന്നിങ്‌സുകളായി ഇന്ത്യന്‍ നായകന്‍ കളിക്കുന്നു. മൂന്ന് ഫോര്‍മാറ്റിലെയും കണക്കുകള്‍ പ്രകാരമാണിത്. 2019 ല്‍ ബംഗ്ലാദേശിനെതിരെ നേടിയതാണ് കോലിയുടെ അവസാന ടെസ്റ്റ് സെഞ്ചുറി. അതിനുശേഷം ടെസ്റ്റില്‍ കോലിക്ക് സെഞ്ചുറി നേടാന്‍ സാധിച്ചിട്ടില്ല. ഏകദിനത്തില്‍ കോലി അവസാനമായി സെഞ്ചുറി നേടിയത് 2019 ഓഗസ്റ്റ് 14 ന് വെസ്റ്റ് ഇന്‍ഡീസിന് എതിരെയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :