രേണുക വേണു|
Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (11:52 IST)
ലോകകപ്പിനു ശേഷം ഇന്ത്യന്‍ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം ബിസിസിഐയുമായുള്ള വഴക്ക് കാരണമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐയോടുള്ള പ്രതിഷേധ സൂചനയാണ് കോലിയുടെ നായകസ്ഥാനത്തു നിന്നുള്ള രാജിയെന്നാണ് സൂചന. ഇന്ത്യന്‍ ടീമിന്റെ ഭാവി മുന്നില്‍ക്കണ്ട് രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു നീക്കി കെ.എല്‍.രാഹുലിനെ ഏകദിനത്തിലും ഋഷഭ് പന്തിനെ ട്വന്റി20 യിലും വൈസ് ക്യാപ്റ്റനാക്കാന്‍ കോലി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബിസിസിഐ കോലിയുടെ ആവശ്യങ്ങളെ നിഷ്‌കരുണം തള്ളി. ബിസിസിഐയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ടി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ കോലി തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.