ഹോക്കി താരത്തെ ആദ്യം വിവാഹം കഴിച്ചു; പിന്നീട് രണ്ടാം വിവാഹവും മതം മാറ്റവും, കാംബ്ലിയുടെ വിവാഹജീവിതം ഇങ്ങനെ

രേണുക വേണു| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (19:47 IST)

ക്രിക്കറ്റ് കരിയര്‍ പോലെ തന്നെ വിനോദ് കാംബ്ലിയുടെ സ്വകാര്യ ജീവിതവും സംഭവബഹുലമായിരുന്നു. 1998 ല്‍ നെവോല്ല ലെവിസിനെയാണ് കാംബ്ലി ആദ്യം വിവാഹം കഴിച്ചത്. നെവോല്ല ഒരു ഹോക്കി താരമായിരുന്നു. പൂനെയിലെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റ് ആയി നെവോല്ല ജോലി ചെയ്തിരുന്നു. ആ സമയത്താണ് ഇരുവരും അടുക്കുന്നതും വിവാഹം കഴിക്കുന്നതും. അധികം താമസിയാതെ ഇരുവരും വേര്‍പിരിഞ്ഞു.

കാംബ്ലിയുടെ രണ്ടാം വിവാഹമാണ് വാര്‍ത്തകളില്‍ വലിയ രീതിയില്‍ ഇടംപിടിച്ചത്. ആന്‍ഡ്രിയ ഹെവിറ്റിനെയാണ് കാംബ്ലി വിവാഹം കഴിച്ചത്. ഇതിനുശേഷമാണ് കാംബ്ലി ക്രിസ്ത്യന്‍ മതം സ്വീകരിച്ചത്.


സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ബാല്യകാല സുഹൃത്താണ് വിനോദ് കാംബ്ലി. രമാകാന്ത് അച്ചരേക്കര്‍ക്ക് കീഴില്‍ ഒരുമിച്ചായിരുന്നു കാംബ്ലിയും സച്ചിനും പരിശീലനം നടത്തിയിരുന്നത്. തുടക്കകാലത്ത് കാംബ്ലിയുടെ ബാറ്റിങ് മികവ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് കാംബ്ലിയുടെ കരിയറിന്റെ നിറംമങ്ങി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :