കൈഫിന് പുറകെ ധോണിക്ക് പിന്തുണയുമായി എൽ ബാലാജി

ആഭിറാം മനോഹർ| Last Modified ശനി, 18 ഏപ്രില്‍ 2020 (13:49 IST)
മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫിന് പിന്നാലെ ധോണിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ പേസ് ബൗളിങ്ങ് താരം ലക്ഷ്മിപതി ബാലാജി.മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുവെന്നാണ് ബാലാജിയുടെ പ്രതികരണം.

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ധോണി കളിക്കണം. സെലക്റ്റര്‍മാരാണ് ധോണി ടീമില്‍ വേണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എന്നിരുന്നാലും വലിയ ടൂർണമെന്റുകളിൽ ധോണിയെ പോലെയൊരു താരം ടീമിൽ വേണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഫിനിഷിംഗ് മാത്രമല്ല വലിയ അനുഭവസമ്പത്തുള്ള താരം കൂടിയാണ് ധോണി.വലിയ ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോള്‍ തല്‍ക്കാലത്തേക്കെന്ന രീതിയില്‍ കളിക്കാരെ പരീക്ഷിക്കാന്‍ സാധിക്കില്ലെന്നും ബാലാജി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :