കടുവകള്‍ അയല്‍‌ക്കാരെ കടിച്ചുകീറി; പാകിസ്ഥാനെ തരിപ്പണമാക്കി ബംഗ്ലദേശ് ഫൈനലില്‍

തോല്‍വിയോടെ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍നിന്നു പുറത്തായി

  ഏഷ്യാകപ്പ് ക്രിക്കറ്റ് ,  പാകിസ്ഥാന്‍ ക്രിക്കറ്റ് , ബംഗ്ലാദേശ് , സര്‍ഫ്രസ് അഹമ്മദ്
മിർപുർ| jibin| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (22:54 IST)
നിർണായക മൽസരത്തിൽ പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ആതിഥേയരായ ബംഗ്ലാദേശ് ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഫൈനലില്‍ പ്രവേശിച്ചു. പാകിസ്ഥാന്റെ 130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കടുവകള്‍ 19.1 ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു. 48 പന്തിൽ 48 റൺസെടുത്ത ഓപ്പണർ സൗമ്യ സർക്കാരിന്റെ ഇന്നിങ്സാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. സ്കോർ: പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റിന് 129. ബംഗ്ലാദേശ് 19.1 ഓവറിൽ അഞ്ചിന് 13. തോല്‍വിയോടെ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍നിന്നു പുറത്തായി.

130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനായി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മഹമ്മദുള്ള (22*), മൊര്‍ത്താസ (12*) എന്നിവരുടെയും പ്രകടനമാണ് ഫൈനലിലെത്തിച്ചത്. അത്യന്ത്യം നാടകീയത നിറഞ്ഞ മത്സരത്തിന്റെ 19മത് ഓവറില്‍ രണ്ട് നോബോളുകള്‍ എറിഞ്ഞ് മുഹമ്മദ് സമിയും ബംഗ്ളാദേശ് വിജയത്തെ കൈയയച്ചു സഹായിച്ചു.

നേരത്തെ, ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ സര്‍ഫ്രസ് അഹമ്മദിന്റെ (58*) യും ഷോയബ് മാലിക്കി (41) ന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് 129 റണ്‍സില്‍ എത്തിയത്. ബംഗ്ളാദേശിനായി അല്‍ അമിന്‍ ഹുസൈന്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശിനെതിരെ ട്വന്റി-20യിൽ പാകിസ്ഥാൻ നേടുന്ന ഏറ്റവും ചെറിയ സ്കോറാണ് ഇന്നത്തെ 129. ബംഗ്ലദേശിനോട് തോൽക്കുന്നത് രണ്ടാം തവണയും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :