ഏഴാമനായാണോ സൂര്യ ഇറങ്ങേണ്ടത്? അവൻ്റെ കഴിവിൽ നിങ്ങൾക്ക് പോലും സംശയം: രൂക്ഷവിമർശനവുമായി ജഡേജ

അഭിറാം മനോഹർ| Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (14:49 IST)
ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും ഗോൾഡൻ ഡക്കായതിന് പിന്നാലെ മൂന്നാം ഏകദിനത്തിലും താരത്തിന് അവസരം നൽകിയ തീരുമാനം ക്രിക്കറ്റ് ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. ഏകദിനങ്ങൾ കളിച്ച് സൂര്യയ്ക്ക് പരിചയമില്ലാത്തത് കൊണ്ടുള്ള പ്രശ്നമാണെന്നും ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പന്തിലാണ് സൂര്യ പുറത്തായതെന്നുമായിരുന്നു ഇതിന് പരിശീലകൻ ദ്രാവിഡ് നൽകിയ ന്യായം.

സൂര്യയെ പിന്തുണയ്ക്കുന്നുവെന്ന് സന്ദേശം നൽകിയ ടീം മാനേജ്മെൻ്റ് തന്നെ അദ്ദേഹത്തെ ഏഴാമനായി ഇറക്കിയതൊടെ അദ്ദേഹത്തിൻ്റെ കഴിവിൽ സംശയിക്കുകയാണെന്ന് മുൻ ഇന്ത്യൻ താരമായ പറയുന്നു. സൂര്യയ്ക്ക് പ്ലേയിംഗ് ഇലവനിൽ അവസരം നൽകരുതെന്ന് പറഞ്ഞു നിങ്ങൾ അവന് പിന്തുണ നൽകി. എന്നാൽ ബാറ്റിംഗ് ഓർഡറിൽ താഴെയിറക്കി അവൻ്റെ കഴിവിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.


അയാൾ ഫോമിലല്ലെന്ന് നിങ്ങൾക്കറിയാമായിരുന്നു. സൂര്യകുമാറിൻ്റെ കഴിവിൽ വിശ്വാസം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന് നാലാം നമ്പറിൽ വീണ്ടും അവസരം നൽകിയില്ല?. പേസ് ബൗളിംഗിന് മുന്നിൽ സൂര്യ വീണ്ടും പരാജയപ്പെടുമോ എന്ന പേടി ഇതിന് കാരണമായി.പിന്നീട് ഇറക്കേണ്ടി വന്നപ്പോൾ സാഹചര്യം കൂടുതൽ ദുഷ്കരമായി. ഫോമിലല്ലാത്തെ ഒരു ബാറ്ററെ അയാളുടെ പൊസിഷനിലും താഴെ ഇറക്കുമ്പോൾ അയാളുടെ മനസിൽ പല ചിന്തകളും കടന്നുപോകും.

ഗ്രൗണ്ടിൻ്റെ 360 ഡിഗ്രിയിലും കളിക്കാനറിയുന്ന സൂര്യകുമാർ തന്നെയാണ് ഇന്നലെയും ഇറങ്ങിയത്. അയാൾക്ക് കളിക്കാൻ അറിയാത്തതല്ല. ഇതെല്ലാം മനസിൻ്റെ കളിയാണ്.വിരാട് കോലിയെ പോലൊരു താരം പോലും ഫോമിലല്ലാത്തപ്പോൾ മാനസികപിരിമുറുക്കത്തിലായെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. അതായത് കളിക്കാനിറങ്ങുമ്പോൾ അയാളുടെ മനോനില പ്രധാനമാണ്. കളിക്കാരനെ അധികസമയം കളിക്കാതെ ഇരുത്തിയാൾ അത് അയാളിലെ സംശയങ്ങൾ കൂട്ടുകയെ ഉള്ളു. അജയ് ജഡേജ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :